Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 18:30 IST
Share News :
ചാലക്കുടി: നിരവധി അപകടങ്ങൾക്ക് വേദിയായ
പോട്ട സുന്ദരിക്കവലയിൽ അപകടങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച വികസന പരിപാടികൾ അവസാന ഘട്ടത്തിലേക്ക്. ഇതിനായി റോഡിൽ തടസ്സമായി നിന്നതും എന്നാൽ മുറിച്ചു നീക്കാൻ നിയമ തടസ്സങ്ങൾ ഉണ്ടായിരുന്നതുമായ എല്ലാ മരങ്ങളും നിയമ തടസ്സങ്ങൾ എല്ലാം മാറ്റി മുറിച്ചു നീക്കുകയുണ്ടായി. കുടിവെള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുക എന്നതായിരുന്നു അവസാനത്തെ കടമ്പ. ഇത് മാറ്റി സ്ഥാപിച്ചാൽ മാത്രമേ സർവീസ് റോഡിന്റെ പണികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. സനീഷ് ജോസഫ് എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ അതിനും തീരുമാനം ഉണ്ടായി.
ദേശീയപാതയിൽ ചാലക്കുടിക്കും പോട്ടയ്ക്കും ഇടയിലുള്ള സ്ഥലമാണ് സുന്ദരിക്കവല.
നിർമാണം പൂർത്തിയായാൽ ഇരുവരി ഗതാഗതം സുഗമമായി സാധ്യമാവും.
ആകെ 7 ലക്ഷം രൂപ ചെലവ് വരുന്ന അവശേഷിക്കുന്ന പ്രവർത്തികളുടെ ചെലവ് ചാലക്കുടി നഗരസഭയും നാഷണൽ ഹൈവേ അതോറിറ്റിയും തുല്യമായി വഹിക്കാൻ ധാരണയായതായി നഗരസഭ ചെയർമാൻ എബി ജോർജ് അറിയിച്ചു..
Follow us on :
Tags:
More in Related News
Please select your location.