Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 09:56 IST
Share News :
പേരാമ്പ്ര :തെരുവിന്റെ ഭാവുകത്വം ഉയർത്തി വേറിട്ട പുസ്തക പ്രകാശനം.വായനാ ദിനത്തിൽ
പേരാമ്പ്രയിലാണ് വേറിട്ട പുസ്തകപ്രകാശനം നടന്നത്. മാധ്യമ പ്രവർത്തകനും കവിയുമായ
ശ്രീജിഷ് ചെമ്മരൻ്റെ ബി സി 14 (ബായൻ കാറ്റീനോ 14) നോവലൈറ്റിൻ്റെ പ്രകാശനമാണ്
പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ചു നടന്നത്.സാമ്പ്രദായിക രീതികളിൽ നിന്ന് മാറി തെരുവിൽ വെച്ച് നടന്ന ചടങ്ങിൽ
പതിറ്റാണ്ടുകളായി പേരാമ്പ്ര നഗരത്തിന്റെ തെരുവിൽ തൊഴിലെടുത്ത് ഉപജീവനം
കഴിക്കുന്ന മൂന്നുപേരാണ്
പുസ്തക പ്രകാശനം നിർവഹിച്ചത്. ചെരുപ്പുകുത്തിയായും, പച്ചക്കറി വിൽപ്പനക്കാരനായും, ചുമട്ടുതൊഴിലാളിയായും അരനൂറ്റാണ്ടോളം പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തോടൊപ്പം സക്രിയമായി പ്രതികരിച്ച് ജീവിതം നയിച്ച
ഡയാന ലിസി, വത്സൻ, മുഹമ്മദ് എന്നിവരാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. ചിത്രകാരൻമാരായ അഭിലാഷ് തിരുവോത്ത്, സജീവ് കീഴരിയൂർ, ലിതേഷ് കരുണാകരൻ എന്നിവർ പുസ്തകം സമർപ്പിച്ചു.
വി.എ. ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തി.
പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചചടങ്ങിൽ .പ്രശാന്ത് പാലേരി, കവി പി.ആർ.രതീഷ്, എം.എം. ജിജേഷ്, ധൻവിക റിജേഷ്,
എൻ.എസ്. നിഖിൽ കുമാർ,
എം.രജീഷ് അഗ്രിമ എന്നിവർ സംസാരിച്ചു.ശ്രീജിഷ് ചെമ്മരൻ മറുമൊഴി നടത്തി.
Follow us on :
Tags:
More in Related News
Please select your location.