Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം സംഘടിപ്പിച്ചു.

02 Jul 2024 20:40 IST

Jithu Vijay

Share News :



മലപ്പുറം : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം അസി. കളക്ടര്‍ വി.എം ആര്യ നിര്‍വഹിച്ചു. ചടങ്ങില്‍ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ വി. രാജേഷ് അധ്യക്ഷത വഹിച്ചു. പാലക്കാട് വിക്ടോറിയ കോളേജ് അസി. പ്രൊഫസര്‍ ഡോ. പി.കെ സുജാതന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ടി.പി സുനിത വിഷയാവതരണം നടത്തി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഓഫീസര്‍ കെ. മുഹമ്മദ് ജമാൽ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. ജ്യോതിമോൾ, റിസർച്ച് ഓഫീസർ ഇ.എസ് മനോജ്കുമാർ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News