Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻപീടിക റെയിൽവേ അണ്ടർ പാസ് അപ്രോച് റോഡിന്റെ സ്ഥലമെറ്റെടുപ്പ് ഉടൻ പൂർത്തികരിക്കണം ; പി.പി. ഷാഹുൽ ഹമീദ്

01 Dec 2024 12:06 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : 2017 ൽ പി കെ അബ്ദുറബ്ബ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.50 കോടി രൂപ 

ഉപയോഗിച്ച് നിർമ്മിച്ച പുത്തൻപീടിക റെയിൽവേ അണ്ടർ പാസിന്റെ ഏറ്റടുക്കുന്ന അപ്രോച് റോഡിന്റെ സ്ഥലമെറ്റെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം 

വർഷങ്ങൾ നീണ്ട് പോവുകയാണെന്നും, 

നഗരസഭയുടെ ഓൺ ഫണ്ട്‌ ഉപയോഗിച്ച് ഏറ്റെടുക്കുന്ന സ്ഥലത്തിന് സർക്കാരിന്റെ അനുമതിക്കായി അയച്ചിട്ട് അനാവശ്യമായ നടപടിക്രമങ്ങൾ പറഞ് വർഷങ്ങൾ നീണ്ട് പോവുകയാണെന്നും ആയത് പരിഹരിക്കാനായി ഇടപെടൽ നടത്തണമെന്ന് മലപ്പുറം ജില്ല വികസന സമിതി യോഗത്തിൽ പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.


കൂടാതെ MCF നിർമ്മിക്കാനായി ഇറിഗേഷൻ ഭൂമി വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെങ്കിലും നൽകാനാവില്ലെന്ന മറുപടിയാണ് കിട്ടിയത്. 

ആയത് നൽകണമെന്ന് വീണ്ടു ആവശ്യപ്പെട്ടു. 20 സെന്റ് ഭൂമി MCF 

നിർമ്മിക്കാനായി കളക്ടറുടെ പത്യേക ഉത്തരവ് പ്രകാരം നൽകാമെന്ന് ജില്ലാ കളക്ടർ മറുപടി നൽകിയതായി പി.പി.ഷാഹുൽ ഹമീദ് അറിയിച്ചു.


Follow us on :

More in Related News