Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 11:36 IST
Share News :
മലപ്പുറം : മാലിന്യമുക്ത നവകേരളം ക്യാംപയിൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തലത്തിൽ നടന്ന ഹരിത ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും ഉൾപ്പെടുന്ന ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ പെരിന്തൽമണ്ണ ബ്ലോക്കിനെ പരാജയപ്പെടുത്തി വണ്ടൂർ ബ്ലോക്ക് വിജയികളായി.
ഫൈനൽ മത്സരത്തിന് മുന്നോടിയായി മലപ്പുറം നഗരസഭയുടെ ഹരിത കർമ്മ സേനയുടെ പ്രദർശന മത്സരവും നടന്നു. വിജയികൾക്ക് മലപ്പുറം ഡി.എം ഡെപ്യൂട്ടി കളക്ടർ എസ്.എസ്.സരിൻ ട്രോഫികൾ വിതരണം ചെയ്തു. എൽ.എസ്.ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ ഷാജു, വണ്ടൂർ ബ്ലോക്ക് പ്രസിഡൻറ് അസ്‌കർ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ്, മലപ്പുറം നഗരസഭാ സെക്രട്ടറി ഹസീന, സി.സി.എം മധുസൂദനൻ എന്നിവർ വിജയികളെ അനുമോദിച്ചു.
Follow us on :
Tags:
More in Related News
Please select your location.