Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 10:16 IST
Share News :
മുക്കം: ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്നവർക്ക് ഊഷ്മളമായ യാത്രയപ്പ് നൽകി. മഹല്ല് സെക്രട്ടറി ചിറ്റടി സാലിഹ് ഉദ്ഘാടനം ചെയ്തു.ഹജ്ജ് യാത്ര, ജീവിതത്തിലെ പരിവർത്തനത്തിന് പ്രയോജനമാ വേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇബാദത്ത് ചെയ്യുമ്പോൾ കിട്ടുന്ന മനോഹരിതയും, സാന്ത്വനവും, മനസംതൃപ്തിയും ഏറ്റവും കൂടുതൽ ലഭ്യമാകുന്ന നിമിഷങ്ങളാണ് ഹജ്ജ്കർമ്മത്തിലൂടെയുണ്ടാവുന്നതെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.മഹല്ല് പ്രസിഡണ്ട് കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ മാളിയേക്കൽ, ഡോ.പി.എ കരീം, ഡോ. ഷഹീദ് റമസാൻ എന്നിവർ സംസാരിച്ചു.ഇ കെ.കാസിം, നജുമുദ്ദീൻ പൊറ്റശ്ശേരി, പി.പി.ഉമ്മർ , എസ് കമറുദ്ദിൻ ,പി.സുഹ്റടിച്ചർ, റൈഹാനത്ത്, ഖദീജ ബീഗം, ഷഹനാസ്, ആയിഷ, ബനൂജ, സബിത, ലൈല , പി.ഖദിസ, എ.ബി.അബുബക്കർ മാസ്റ്റർ, ഷൈജ, റബീഹ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തി.മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ.സി.മുഹമ്മദലി സ്വാഗതം പറഞ്ഞു. ഒതയമംഗലം ജുമാ മസ്ജിദ് ഇമാo സർവർ ആലം ഖുർആനിൽ നിന്ന് പാരായണം ചെയ്തു.
ചിത്രം: ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ഹജ്ജ് യാത്രയപ്പ് യോഗം സെക്രട്ടറി സി. സാലിഹ് ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.