Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശത്തേരിലേറി കൊട്ടിക്കലാശം

24 Apr 2024 19:28 IST

Anvar Kaitharam

Share News :

ആവേശത്തേരിലേറി കൊട്ടിക്കലാശം


പറവൂർ: പ്രവർത്തകരെ ആവേശത്തിൻ്റെ കൊടുമുടി കയറ്റി മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീണു. വൈകീട്ട് 6 നാണ് സമാപനം നിശ്ചയിച്ചിരുന്നതെങ്കിലും 3 മണിയോടെ തന്നെ സമാപന കേന്ദ്രമായ നമ്പൂരിയച്ചൻ ആലിൻ്റെ പരിസരത്തേക്ക് മുന്നണികളുടെ പ്രചരണ വാഹനങ്ങൾ എത്തിത്തുടങ്ങി. ആൽത്തറയുടെ പടിഞ്ഞാറു ഭാഗത്ത് എൽഡിഎഫ് പ്രവർത്തകരും കിഴക്കുഭാഗത്ത് യുഡിഎഫ് പ്രവർത്തകരും തെക്കുഭാഗത്തായി എൻഡിഎയുടെ പ്രവർത്തകരും ഇടം പിടിച്ചു. 3 മുന്നണികളുടേയും പ്രചരണ വാഹനങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഒഴുകി. സ്ഥാനാർത്ഥികളുടെ കട്ടൗട്ടുകളും മുഖംമൂടികളും വിശി പ്രവർത്തകർ ആവേശനൃത്തം ചവിട്ടി. വലിയ പതാകകൾ വാനിൽ ഉയർന്നു വീശിയത് ഏറെ കൗതുകമായി. നാസിക് സോളും, ചെണ്ടമേളവും, ബാൻ്റ് മേളവും കാവടിയാട്ടവുമെല്ലാം കൂടി നിന്നവരെ ആവശത്തിലാക്കി. അതിരുവിട്ട അവേശം ഒഴിവാക്കാൻ മുന്നണി നേതാക്കളും ജാഗരൂകരായി. കാഴ്ചക്കാരുടെ എണ്ണവും കൂടിയതോടെ ഗതാഗതവും പൂർണ്ണമായും സ്തംഭിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ പൊലീസിൻ്റെ വലിയ സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കൃത്യം ആറിന് പ്രചരണം അവസാനിപ്പിച്ച് നേതാക്കളും പ്രവർത്തകരും മടങ്ങി.


Follow us on :

Tags:

More in Related News