Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബുധനാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വ്യാപക നാശം.

21 Aug 2024 13:00 IST

santhosh sharma.v

Share News :


വൈക്കം: ബുധനാഴ്ച പുലർച്ചെ മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വൈക്കത്തും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. നിരവധി കർഷകരുടെ കാർഷിക വിളകൾക്ക് കനത്ത നാശനഷ്ടം ഉണ്ടായി. കല്ലറ ചാമപ്പറമ്പിൽ ജോസഫ്, വെച്ചൂർ തോട്ടുചിറയിൽ ഗിരീഷ് കുമാർ, വൈക്കം വടക്കേമുറി വൈലോപ്പിള്ളിയിൽ മൻമദൻ, തലയോലപ്പറമ്പ് കുറുന്തറ നാക്കാ വീട്ടിൽ ഷീല തുടങ്ങി 30 ഓളം പേരുടെ വീടുകളുടെ മുകളിലേക്ക് സമീപ പുരയിടങ്ങളിൽ നിന്ന മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ഭാഗീകമായി തകർന്നു. വടയാർ കൊടുവത്തറ ഭാഗത്ത് കൂറ്റൻ പഞ്ഞിമരം ഒടിഞ്ഞ് വൈദ്യുത ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ തേക്ക് മരത്തിൻ്റെ കൂറ്റൻ ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് സമീപത്തെ 3 ഓളം കടകൾക്ക് നാശനഷ്ടം സംഭവിച്ചു. മറവൻതുരുത്ത്, ചെമ്പ്, വെള്ളൂർ പ്രദേശങ്ങളിൽ മരങ്ങൾ വൈദ്യുതി ലൈനിന് മുകളിൽ കടപുഴകി വീണ് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.പ്രധാന റോഡുകൾക്ക് കുറുകെ മരങ്ങൾ കടപുഴകി വീണത് മൂലം മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഉൾപ്രദേശങ്ങളിൽ നിരവധി വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണതിനെ തുടർന്ന് ഇവിടങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. വിവിധ പഞ്ചായത്തുകളിലായി 200 ഓളം കർഷകരുടെ ഓണവിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത ഏത്തവാഴ, പച്ചക്കറി കൃഷികൾ നശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. നാശനഷ്ടം സംഭവിച്ച ഇടങ്ങൾ പഞ്ചായത്ത്, വില്ലേജ് അധികൃതർ സന്ദർശിച്ചു.

Follow us on :

More in Related News