Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2024 18:59 IST
Share News :
കൊടകര: നവീകരണം പൂര്‍ത്തിയാക്കിയ ആളൂര്‍ വരപ്രസാദനാഥ ദേവാലയത്തിന്റെ വെഞ്ചരിപ്പും പുനപ്രതിഷ്ഠയും ഈ മാസം അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോള കണ്ണൂക്കാടന്‍ വെഞ്ചരിപ്പ് നിര്‍വഹിക്കും. ദേവാലയത്തിന്റെ ദേവാലയത്തിന്റെ ജൂബിലിവര്‍ഷം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടാകും. വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍.വില്സന് ഈരത്തറ അധ്യക്ഷത വഹിക്കും. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന ഇടവകദിനാഘോഷം കൊടകര ഫൊറോന വികാരി ഫാ.ജെയ്സന് കരിപ്പായി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ വികാരി ഫാ.ടിന്റോ കൊടിയന്‍, ജനറല്‍ കണ്‍വീനര്‍ ജോണ്സന് വാലപ്പന്, ട്രസ്റ്റിമാരായ ജോസ് മാളിയേക്കല്‍, ജെയ്സന് ചാതേലി, കേന്ദ്രസമിതി സെക്രട്ടറി റോയ് കളത്തിങ്കല്‍, നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ ടോണി പുലിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.