Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 18:34 IST
Share News :
വൈക്കം: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി, ഡി.സി .സി ഭാരവാഹിയും, ദീർഘകാലം വൈക്കം ബ്ലോക്ക് പ്രസിഡൻ്റ്, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച എം. പവിത്രൻ്റെ 33-ാംമത് ചരമദിനം ആചരിച്ചു. പടിഞ്ഞാറെക്കര മുട്ടുങ്കലിൽ വച്ച് കോൺഗ്രസ്സ് ഉദയനാപുരംമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, പി. എൻ. ബാബു, ബി. അനിൽകുമാർ, വി.ബിൻസ് ,പി. അമ്മിണിക്കുട്ടൻ, വി. സമ്പത്ത്കുമാർ, പി.ഡി.പ്രസാദ്, മോഹനൻ ചായപ്പള്ളി, ഇ.കെ. ജോസ്, ബി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.