Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 17:24 IST
Share News :
ഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം നടപ്പാക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടികള്‍ ആരംഭിക്കാൻ ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നല്‍കി. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. ജനുവരി ഒന്നിനുള്ളില്‍ നടപടികള്‍ പൂർത്തിയാക്കും. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കുന്നത്.
ഇതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്ക് ആവശ്യമായ നിർദ്ദേശം നല്‍കി. ജൂണ്‍ 24-ലെ തീരുമാനം അനുസരിച്ച് പ്രത്യേകമായാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം. ഇതിനാവശ്യമായ സമയക്രമവും തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം ഉടൻ ആരംഭിക്കണം എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.
2026 ജനുവരി 26-നകം വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ പൂർത്തിയാക്കണം. ബുധനാഴ്ച ദില്ലിയില്‍ ചേർന്ന യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ബിഹാറിലാണ് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണ നടപടികള്‍ കമ്മീഷൻ ആദ്യം ആരംഭിച്ചത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ നല്‍കിയ ഹർജിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.
Follow us on :
Tags:
More in Related News
Please select your location.