Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ എസ് എം വി എൻ എസ് എസ് സ്കൂളിൽ 2024-2027 ബാച്ചിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.

08 Aug 2024 20:50 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ എസ് എം വി എൻ എസ് എസ് സ്കൂളിൽ 2024-2027 ബാച്ചിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി നടത്തിയ ഏകദിന ക്യാമ്പിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വിനീത നായർ എച്ച് സ്വാഗതം ആശംസിച്ചു.കൈറ്റ് മാസ്റ്റർ ട്രെയിനറായ ശ്രീമതി രഞ്ജിനി എം. എസ് ക്ലാസ്സിന് നേതൃത്വം നൽകി.ഐടി രംഗത്തെ നൂതന സാങ്കേതികവിദ്യകളായ സ്ക്രാച്ച്,ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിനോടൊപ്പം ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും നൽകി. കൈറ്റ് മാസ്റ്റേഴ്സ് ആയ നിഷ ചന്ദ്രൻ, മഞ്ജുഷാദേവി കെ. ജി , സുനിഷ എസ് പിള്ള എന്നിവർ ക്ലാസിനു വേണ്ട പിന്തുണ നൽകി. കുമാരി ദിയ കൃഷ്ണ നന്ദി അറിയിക്കുകയും ചെയ്തു.





Follow us on :

More in Related News