Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 11:18 IST
Share News :
വയനാട് : ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനുമായി വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുട്ടിയിടം കുഞ്ഞുങ്ങളുടെ ലോകം വീണ്ടും വർണ്ണാഭമാക്കുകയാണ്. പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമ്മകളിൽ നിന്നും ജനത്തിരക്കിൽ നിന്നും കുഞ്ഞുങ്ങളെ സ്വാതന്ത്രരാക്കുകയാണ് കുട്ടിയിടം. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ നിലവിൽ 12 ക്യാമ്പുകളിൽ കുട്ടിയിടം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.