Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏന്തയാർ ഗ്രാമം പടുത്തുയർത്തിയ മർഫി സായിപ്പിന്റെ നാട്ടിൽ നിന്നും കൂടുതൽ പ്രതിഭകൾ ഉയർന്നു വരണം..... അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ

22 Jun 2024 19:40 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


അയർലെൻഡിൽ നിന്നും വന്നു ഏന്തയാർ എന്ന ഗ്രാമം സൃഷ്ടിച്ച ജോൺ ജോസഫ് മാർഫി സായിപ്പിന്റെ ഓർമ്മകൾ ഉറങ്ങുന്ന നാട്ടിൽ നിന്ന് കൂടുതൽ പ്രതിഭകൾ ഉണ്ടാവണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഏന്തയാർ ബി. ഐ. സി ലൈബ്രറിയുടെ ഫോട്ടോ അനാശ്ചാദാനവും പ്രതിഭകളെ ആദരിക്കലും ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു 

അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് ജോസ് കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജോയ്‌ ജോസ് മുഖ്യ പ്രഭാഷണം നടത്തി. മർഫി സായിപ്പിന്റെയും, മൈക്കിൾ.എ. കള്ളി വയലിന്റെയും ഫോട്ടോകൾ അനാശ്ചാദനം ചെയ്തു. ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. ആർ. അനുപമ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,വാർഡ് മെമ്പറുമാരായ സജിമോൻ, മായ ജയേഷ്, ആൻസി അഗസ്റ്റിൻ,ഡോ. ആര്യ ജോയ്, കുമാരി ഡെന്ന ഇമ്മാനുവൽ, ശശിധരൻ ഗുരുമന്ദിരം, അബ്ദുള്ള കരകാട്ടിൽ, ജോസ് കടുപ്പിൽ, ജെയിംസ് വളയത്തിൽ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അബ്ദു ആലസംപാട്ടിൽ സ്വാഗതവും, സുഗതൻ വളത്തൂക്കിൽ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News