Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥാതല്‍പ്പ സംഗമം 12ന്

09 Oct 2024 20:52 IST

- ENLIGHT REPORTER KODAKARA

Share News :

കഥാതല്‍പ്പ സംഗമം 12ന് 




കൊടകര: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കഥയെഴുത്തുകാരുടെ കൂട്ടായ്മയായ കഥാതല്പത്തിന്റെ സംഗമം ഈ മാസം 12ന് ശനിയാഴ്ച രാവിലെ 9 മണി പുതുക്കാടുള്ള കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കും. 2024ലെ വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവില്‍ കഥാതല്പ സംഗമം ഉദ്ഘാടനം ചെയ്യും. കഥാകാരന്‍ സന്തോഷ് എച്ചിക്കാനം മുഖ്യ പ്രഭാഷണം നടത്തും. ഡോ.സി രാവുണ്ണി ,ഇ.ഡി.ഡേവീസ്, കെ.സുധാകരന്‍, യു.കെ. സുരേഷ് കുമാര്‍, വര്‍ഗ്ഗീസാന്റണി, കൃഷ്ണന്‍ സൗപര്‍ണ്ണിക, സി.പി. സജീവന്‍ എന്നിവര്‍ പങ്കെടുക്കും. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കഥാകാരന്‍ എന്‍.രാജന്‍, അബുദാബി ശക്തി അവാര്‍ഡിനര്‍ഹയായ മഞ്ജുവൈഖരി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

പരിപാടിയുടെ വിജയത്തിനായി കെ.രമടീച്ചര്‍ ചെയര്‍ പേഴ്‌സനും, രാജന്‍ നെല്ലായി കണ്‍വീനറുമായി സംഘാടക സമിതി രൂപവല്‍ക്കരിച്ചു


Follow us on :

More in Related News