Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ നൂറ് കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

13 Oct 2024 12:19 IST

santhosh sharma.v

Share News :

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഏക സ്വയംഭൂ സരസ്വതി ദേവീക്ഷേത്രമായ ടി .വി പുരം സരസ്വതി ദേവി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങിൽ നൂറ് കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രാവിലെ മുതൽ ആരംഭിച്ച വിദ്യാരംഭത്തിന് ക്ഷേത്രം മേൽശാന്തി സുമേഷ് പൊന്നപ്പൻ, അഭിലാഷ് കെ.എ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.പുലർച്ചെ മുതൽ വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ചേർന്നത്. വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡിൻ്റെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ഇതിനായി ക്രമീകരിച്ചിരുന്നത്. വിദ്യയ്ക്ക് പ്രാധാന്യമുള്ള ക്ഷേത്രത്തിൽ സരസ്വതിദേവിയുടെ ഭാരതീ ഭാവത്തിലാണ് പ്രതിഷ്ഠ. ഭാരതീ ഭാവത്തിലുള്ള ഏക ക്ഷേത്രവും ഇതാണ്. മഹാകവി പാലായാണ് പുന:പ്രതിഷ്ഠ നടത്തിയപ്പോൾ ഇപ്പോൾ ഉള്ള ദേവിവിഗ്രഹം സമർപ്പിച്ചത്. കുട്ടികൾക്ക് പഠനത്തിലുള്ള വൈകല്യം മാറ്റാനും പഠന മികവും നേടാനുമായി അനേകർ ഈ ക്ഷേത്രത്തിൽ എത്താറുണ്ട്. കന്നിമാസത്തിലെ നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. നവരാത്രികാലത്ത് എല്ലാദിവസവും ക്ഷേത്രത്തിൽ വിവിധ സംഗീത സേവ, നൃത്തനൃത്യങ്ങളും അരങ്ങേറും. നവമി ദിവസം നടക്കുന്ന എതിരേല്പ്, താലപ്പൊലി എന്നിവ പ്രധാന ചടങ്ങുകളാണ്.

Follow us on :

More in Related News