Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 17:55 IST
Share News :
തലയോലപ്പറമ്പ് : മലയാള സാഹിത്യത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിൻ്റെ 30 മത് ചരമദിനമായ നാളെ (ജൂലൈ 5 )
ജന്മദേശമായ തലയോലപ്പറമ്പിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി,ബഷീർ അമ്മ മലയാളം എന്നിവയുടെ ആഭിമുഖ്യത്തിൽ ഫെഡറൽ ബാങ്കിൻ്റെ സഹകരണത്തോടെ വെള്ളിയാഴ്ച രാവിലെ 10.30 ന് ബഷീർ കുടുംബ സമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനു മുൻവശത്ത് ബഷീർ ദിനാചരണ പരിപാടികളുടെ ഉത്ഘാടനവും പുരസ്കാര സമർപ്പണവും നടത്തും. സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി മുല്ലക്കര രത്നകരൻ ബഷീർ ബാല്യകാലസഖി പുരസ്കാരം എം.എൻ. കാരശ്ശേരിയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം കെ. എ. ബീനയ്ക്കും നൽകും. സമിതി വൈസ് ചെയർമാൻ ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തും. ബാല്യകാല സഖിയുടെ 80-ാം പിറന്നാൾപതിപ്പ് കിളിരൂർ രാധാകൃഷ്ണനും എം.എൻ. കാരശ്ശേരിയുടെ ബഷീറിൻ്റെ പൂങ്കവനം എന്ന പുസ്തകം മുല്ലക്കര രത്നകരനും കെ.എ. ബീനയുടെ ബഷീർ എന്ന അനുഗ്രഹം എന്ന പുസ്തകം ഡോ. എസ്. ലാലിമോളും തമ്പി ആൻ്റണിയുടെ ഏകാന്തതയുടെ നിമിഷങ്ങൾ എന്ന പുസ്തകം ഡോ. പോൾ മണലിലും , മോഹൻ ഡി. ബാബുവിൻ്റെ ശതാബ്ദി നിറവിൽ വൈക്കം സത്യഗ്രഹം എന്ന പുസ്തകവും ഡോ. എച്ച് സ്പി യുടെ യമനം എന്ന നാടക സമാഹരം എം.എൻ കാരശ്ശേരിയും പ്രകാശനം നടത്തും. പുരസ്കാര ജേതാക്കൾക്ക് ബഷീർ സ്മാരക സമിതി യുടെ 10001 രൂപ ക്യാഷ് അവാർഡ് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻ്റ് നിഷ. കെ. ദാസും സമിതി ഡയറക്ടർ അഡ്വ. ടോമി കല്ലാനിയും നൽകും. തമ്പി ആൻ്റണി, ആശ്രാമം ഭാസി എന്നിവർ ബഷീർ സ്മാരക പ്രഭാഷണം നടത്തും.സമിതി വൈസ് ചെയർമാൻ മാരായ മോഹൻ.ഡി. ബാബു, എം.ഡി. ബാബു രാജ് എന്നിവർ പ്രശസ്തിപത്രവായന നടത്തും. ആശ്രാമം ഭാസി , പ്രൊഫ. കെ.എസ് ഇന്ദു , ഡോ.അംബിക. എ. നായർ, മനോജ് ഡി. വൈക്കം , കെ. എസ്. വിനോദ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല , സെക്രട്ടറി അബ്ദുൾ ആപ്പാഞ്ചിറ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് അക്ഷയ് .എസ്. പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ് , ഖദീജ, പാത്തുക്കുട്ടി, ആരിഫ , സുബൈദ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുക്കും.
കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് മുപ്പതാണ്ട് തികയുന്ന നാളെ ജന്മദേശമായ തലയോലപ്പറമ്പിൽ
ബഷീർ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിമയും ആർട് ഗാലറിയും ഗ്രന്ഥശാലയുമൊക്കെയായി സ്മരണകളിരമ്പുന്ന തലയോലപ്പറമ്പ് പാലാം കടവിലുള്ള ബഷീർ സ്മാരകമന്ദിരത്തിൽ വൈകിട്ട് നാലിന് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ് അഡ്വ. പി.കെ. ഹരികുമാർ അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കേരളത്തിൻ്റെ വിപ്ലവ ഗായിക പി.കെ.മേദിനി, പ്രശസ്ത നോവലിസ്റ്റും പൊൻകുന്നം ദാമോദരൻ്റെ മകളുമായ എം.ഡി. രത്നമ്മ, ശ്രേഷ്ഠ അദ്ധ്യാപികയും എഴുത്തുകാരി കെ.ആർ. മീരയുടെ മാതാവുമായ പ്രൊഫ. എ. ജി. അമൃതകുമാരി, ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ സി.എം കുസുമൻ തുടങ്ങിയവർ പ്രസംഗിക്കും. ട്രസ്റ്റ് ഭാരവാഹികളും സാംസ്ക്കാരിക പ്രവർത്തകരും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.