Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ…

23 Jul 2025 21:26 IST

Jithu Vijay

Share News :

ആലപ്പുഴ : ആരുപറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നൂ ഞങ്ങളിലൂടെ… മുൻ മുഖ്യമന്ത്രിയും സിപിഐഎം എന്ന മഹാപ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാക്കളിൽ ഒരാളുമായ വി.എസ് അച്യുതാനന്ദൻ ഇനി സ്മരണകളിരമ്പുന്ന നക്ഷത്രം. പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികൾ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ, അവർക്കൊപ്പം ഇനി സഖാവ് വി.എസും. ജൂലൈ 21ന് അന്തരിച്ച വി.എസിന്‍റെ സംസ്ക്കാരം ആർത്തലയ്ക്കുന്ന മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് നടന്നത്.


ഇന്ന് രാത്രി 9 മണിയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന്‍റെ സംസ്ക്കാര ചടങ്ങുകൾ നടന്നത്. മകൻ ഡോ. വി എ അരുൺകുമാർ വി.എസിന്‍റ ചിതയ്ക്ക് തീകൊളുത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളും സമൂഹത്തിന്‍റെ നാനാതുറയിൽപ്പെട്ടവരും പാർട്ടി പ്രവർത്തകരും തുടങ്ങി വൻ ജനസഞ്ചയം സംസ്ക്കാരചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

Follow us on :

More in Related News