Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മെഡി.കോളജ് ഐ.എം.സി.എച്ചിൽ വെള്ളം നിലച്ചിട്ട് മണിക്കൂറുകൾ: രോഗികൾ വലയുന്നു

26 May 2024 09:46 IST

Preyesh kumar

Share News :

കോഴിക്കോട്: കോഴിക്കോട് മെഡി.ക്കൽ കോളജ് ആശുപത്രിയിൽ വെള്ളമില്ലാത്തതിനാൽ രോഗികൾ വലയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് ഇന്ന് രാവിലെ 6.30 മുതൽ വെള്ളമില്ലാത്തത്. ഇത് കാരണം രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കർമ്മങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം വെള്ളം നിലക്കുന്നത് അധികൃതരുടെ അനാസ്ഥയാണ് വെളിവാക്കുന്നത്.

അധികൃതരുടെ നമ്പറുകളിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും ആളില്ലെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി.

Follow us on :

Tags:

More in Related News