Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 18:50 IST
Share News :
നഴ്സിങ് കോഴ്സ് പ്രവേശനം
മലപ്പുറം : ഗവ. നഴ്സിങ് കോളേജുകളില്‍ 2024-2027 വർഷത്തേക്കുള്ള ജനറൽ നഴ്സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ് (ബയോളജി-കെമിസ്ട്രി-ഫിസിക്സ്) ഐച്ഛിക വിഷയമെടുത്ത് 40% മാർക്കോടെ പ്ലസ്ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽ നിന്നുള്ളവർക്ക് പാസ് മാർക്ക് മതി. സയൻസ് വിഷയത്തിൽ പഠിച്ചവരുടെ അഭാവത്തിൽ ഇതര ഗ്രൂപ്പുകാരേയും പരിഗണിക്കും. അപേക്ഷഫോറവും പ്രോസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhskerala.gov.in) ലഭിക്കും. ജൂലൈ ആറ് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04832760007.
---
വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്സിങ് കോഴ്സ് പ്രവേശനം
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെ.പി.എച്ച്.എന്‍ നഴ്സിങ് സെന്ററുകളില്‍ ഓക്സിലറി നഴ്സിങ് ആന്റ് മിഡ് വൈഫറി കോഴ്സ് പ്രവേശനത്തിന് വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺമക്കൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം തൈക്കാട്, കോട്ടയം തലയോലപ്പറമ്പ്, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി, കാസറഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എന്‍ നഴ്സിങ് സെന്ററുകളിലാണ് പ്രവേശനം. ആഗസ്റ്റ് മാസത്തിൽ ആരംഭിക്കുന്ന കോഴ്സിന് പ്ലസ്ടു/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഓരോ സെന്ററിലും ഒരു സീറ്റ് വീതമാണ് സംവരണം ചെയ്തിരിക്കുന്നത്. അപേക്ഷ ഫോറവും, പ്രോസ്പെക്ടസും ആരോഗ്യ വകുപ്പു ഡയറക്ടറുടെ വെബ്സൈറ്റായ https://dhs.keraal.gov.in/ൽ ലഭിക്കും. ഒറിജിനൽ അപേക്ഷയും പ്രോസ്പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ജൂലൈ ആറിനകം ബന്ധപ്പെട്ട നഴ്സിങ് സെന്റർ പ്രിൻസിപ്പളിന് നേരിട്ട് അയക്കണം. ഇതിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭിച്ച ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പായി സൈനിക ക്ഷേമ ഡയറക്ടർ, സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന മേൽവിലാസത്തിൽ എത്തിക്കണം.
----
ബാഡ്മിന്റണ്‍ അക്കാദമി സെലക്‍ഷന്‍
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അണ്ടര്‍ 18 ബാഡ്മിന്റണ്‍ അക്കാദമിയിലേക്കുള്ള രജിസ്‌ട്രേഷന്‍ മലപ്പുറം ഇന്ദിര പ്രിയദര്‍ശനി ഇന്‍ഡോര്‍ സ്റ്റഡിയത്തല്‍ വെച്ച് ജൂലൈ ആറിന് വൈകുന്നേരം 4.30 മുതല്‍ 5:30 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590989692.
----
സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍
മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ജൂലൈ ഏഴിന് രാവിലെ എട്ടു മണിക്ക് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സെലക്‍ഷന്‍. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടു മണിക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6282133943.
-----
ലേലം ചെയ്യും
അരീക്കോട് ഗവ.ഐ.ടി.ഐ പരിസരത്തുളള 22 തരം മരങ്ങൾ ഐ.ടി.ഐ പരിസരത്ത് വെച്ച് ജൂലൈ ഒമ്പതിന് 11.30 ന് പരസ്യമായി ലേലം ചെയ്ത് വിൽക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2850238.
വണ്ടൂർ താലൂക്ക് ആശുപത്രിയിലെ കണ്ടം ചെയ്ത ഉപയോഗ യോഗ്യമല്ലാത്ത ഉപകരണങ്ങളും മറ്റും വസ്തുക്കളും ജുലൈ മൂന്നിന് രാവിലെ 11 മണിക്ക് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കും. ലേലത്തിൽ പങ്കെടുക്കുന്നവർക്കുള്ള ടോക്കണുകൾ ലേല ദിവസം രാവിലെ 10.45 വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 247378.
കോടതിയുടെ വാറന്റ് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിലേക്കായി തിരൂരങ്ങാടി താലൂക്ക് പെരുവള്ളൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ ഒമ്പതില്‍ റീ. സര്‍വ്വേ നമ്പര്‍ 98/2-1 ല്‍ പെട്ട 0.0344 ഹെക്ടര്‍ ഭൂമി ജൂലൈ 25 ന് പകല്‍ 11 മണിക്ക് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.
--
Follow us on :
Tags:
More in Related News
Please select your location.