Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 19:14 IST
Share News :
കുടയത്തൂര്‍: ഹരിത കേരളം മിഷന്റെ ജലസംരക്ഷണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലൊന്നായ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഇളംദേശം ബ്ലോക്ക് തല ഉദ്ഘാടനം കാഞ്ഞാര്‍ വെങ്കട്ടയിലെ കല്ലേല്‍ തോട്ടില്‍ നടന്നു. ചെറിയ ദൂരത്തില്‍ നീര്‍ച്ചാല്‍ നടത്തവും സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും നീര്‍ച്ചാല്‍ വൃത്തിയാക്കിയിരുന്നു. എന്നിരുന്നാലും ആളുകള്‍ ഉപയോഗശൂന്യമായ തുണികളും പാഴ് വസ്തുക്കളൊക്കെ തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞിരുന്നു. ഇവ നീര്‍ച്ചാല്‍ നടത്തത്തിനെത്തിയവര്‍ കണ്ടെത്തി നീക്കി. മലയില്‍ നിന്നും ഉദ്ഭവിക്കുന്ന തോടിന്റെ തുടക്കത്തിലൊന്നും മലിനീകരണമില്ല. കാഞ്ഞാര്‍ ടൗണിനോട് അടുത്ത ഭാഗമാണ് മാലിന്യ പ്രശ്നങ്ങള്‍ നേരിടുന്നത്. തോടിന്റെ അരിക് കെട്ടി മനോഹരമാക്കിയാല്‍ വലിച്ചെറിയലും മലിനീകരണവും തടയാനാകുമെന്ന് നീര്‍ച്ചാല്‍ നടത്തം വിലയിരുത്തി. തുടര്‍ന്നുള്ള മാസങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലൂള്‍പ്പെടുത്തി തോടിന്റെ ഓരം സുരക്ഷിതമാക്കാനും സൗന്ദര്യവത്കരിക്കാനും പദ്ധതി നടപ്പാക്കുമെന്ന് ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എന്‍. ഷിയാസ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജുകുമാര്‍, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥരായ നെസ്നി വി. സലിം, ജീവ എന്‍. മാധവന്‍, വി.ഇ.ഒ.മാരായ എം.ആര്‍.കേരളകുമാര്‍, മാര്‍ട്ടിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ഹരിതകേരളം മിഷന്‍ പ്രതിനിധി തുടങ്ങിയവര്‍ നീര്‍ച്ചാല്‍ നടത്തത്തില്‍ പങ്കാളികളായി.
Follow us on :
More in Related News
Please select your location.