Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂതികുളങ്ങര ക്ഷേത്രത്തില്‍ ഉല്‍സവം സമാപിച്ചു

25 Mar 2025 21:26 IST

കൊടകരീയം (NATTUVARTHA KODAKARA MATTATHUR )

Share News :


കൊടകര: വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ ക്ഷേത്രകുളത്തില്‍ നടന്ന ആറാട്ടിന് തന്ത്രി അഴകത്ത് മനക്കല്‍ മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. പള്ളിവേട്ടയോടനുബന്ധിച്ച് നടന്ന കാഴ്ചശിവേലി എഴുന്നള്ളിപ്പില്‍ മൂന്നാനകള്‍ അണിനിരന്നു .ചീരോത്ത് രാജീവ് തിടമ്പേറ്റി. പഞ്ചാരിമേളം, പാണ്ടിമേള എന്നിവക്ക് കൊടകര ഉണ്ണിയും തായമ്പകക്ക് മരുത്തോംപിള്ളി രാജുവാരിയരും നേതൃത്വം നല്‍കി.

Follow us on :

More in Related News