Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jun 2024 20:46 IST
Share News :
കൊണ്ടോട്ടി: പഴയങ്ങാടി ജി.എം.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ. കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പുതിയ കെട്ടിട സമുച്ചയത്തിന് അനുമതിയും ഫണ്ടും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ സ്ഥലം എംഎൽഎയും കൊണ്ടോട്ടി നഗരസഭയും യാതൊരുവിധ താൽപര്യവും കൈക്കൊള്ളുന്നില്ല. നിലവിൽ ഖാസിയാരകം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.അടിയന്തിരമായി കെട്ടിടത്തിന്റെ പണി തുടങ്ങുന്നതിന് ആവശ്യമായിട്ടുള്ള നടപടികളുമായി മുന്നോട്ടു പോയിട്ടില്ലെങ്കിൽ ബഹുജനങ്ങളെയും, പ്രദേശവാസികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി പ്രക്ഷോഭം ശക്തമാക്കുമെന്നും സിപിഐ ലോക്കൽ കമ്മിറ്റി അറിയിച്ചു.
പാറക്കൽ മുന്നാസ്, സി.പി നിസാർ, കെ ടി സാലിഹ് തങ്ങൾ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.