Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2024 20:31 IST
Share News :
പരിയാരം : പരിയാരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കാലവർഷ മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങളിലുള്ള കെടു കാര്യസ്ഥതയിൽ പ്രതിഷേധിച്ച് പരിയാരം
കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.
കാലവർഷത്തിനുമുമ്പായി CSR കൊമ്പൻപാറ തടയണ ഷട്ടറുകൾ തുറക്കാതെ പുവ്വത്തിങ്കൽ കപ്പത്തോട് ദിശമാറി ഒഴുകുന്നതിൻ്റെ ഫലമായി ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ വിളനാശം സംഭവിക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണെന്ന് കോൺഗ്രസ്കുറ്റപ്പെടുത്തി.
CSR തടയണ ബണ്ടിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്താഫീസിനു മുമ്പിൽ സമാപിച്ചു.
സമാപന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് V C ബെന്നി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. പോളി, പ്രിൻസ് മുണ്ടന്മാണി, റാഫികല്ലൂപാലത്തി
ങ്കൽ, ദേവസിക്കുട്ടി ചേര്യേക്കര,ആൻ്റുML ,അയ്യപ്പൻMVവിൽസൺ പുതുശ്ശേരി,സിൻ്റോ മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡാർളി പോൾസൺ, ഡാളി വർഗീസ്
ഡെന്നി ആൻ്റണി, സിനിലോനപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു.
പൗലോസ് കണ്ണത്ത്, ഷാജു പുതിയേടത്ത്, പ്രദീപ് KM, മാർട്ടിൻ KC ,വിജയൻകണ്ണൂക്കാടൻ ,സുധാകരൻ മോതിരക്കണ്ണി,ജെയ്സൺ തെക്കേക്കര, ML ജോസഫ്, ജോളി പരിയാരം, കുഞ്ഞുവർക്കി കല്ലേലി , ഇട്ടീര കാവുങ്കൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.
Follow us on :
Tags:
More in Related News
Please select your location.