Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 08:25 IST
Share News :
പരപ്പനങ്ങാടി : ആർ എസ് എസ്. പിണറായി പോലീസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുമെന്ന പ്രമേയത്തിൽ പരപ്പനങ്ങാടിയിൽ എസ്.ഡി.പി. ഐതിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ ജനജാഗ്രത റാലിയും, ജാഗ്രത സദസ്സും സംഘടിപ്പിച്ചു.
പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ നിന്ന് ആരംഭിച്ച റാലി ജില്ലാ വൈസ് പ്രസിഡൻ്റെ സൈതലവി ഹാജി ജാഥ ലീഡർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജാഗ്രത സദസ്സ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പിണറായിയും , പോലീസും , ആർ.എസ് എസ്സും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ നാഗ്പൂരിൽ നിന്നുള്ള തന്ത്രങ്ങളാണന്ന് അദ്ധേഹം ആരോപിച്ചു.
പ്രചരണത്തിൻ്റെ ഭാഗമായി തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ 4 പഞ്ചായത്ത് കളിലും, 2 മുൻസിപ്പാലിറ്റിയിലും ഭാരവാഹികളുടെ നേതൃത്വത്തിൽ പദയാത്രകളും പ്രചരണ പൊതുയോഗങ്ങളും നടത്തിയിരുന്നു.
നൗഫൽ പരപ്പനങ്ങാടി, ജാഫർ തിരൂരങ്ങാടി എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ ഉസ്മാൻ ഹാജി, വാസു.ടി, സിദ്ധീഖ് കെ, ഫൈസൽ, ആസിയ ഉസൈൻ നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.