Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 13:48 IST
Share News :
പെരിന്തൽമണ്ണ : ഇ.എം.എസ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ചുനല്‍കിയ അഞ്ച് വീടുകളുടെ താക്കോല്‍ കൈമാറ്റം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭവനരഹിതര്‍ക്ക് കൈത്താങ്ങാവുക എന്ന സാമൂഹികമായ ഉത്തരവാദിത്വമാണ് ഏലംകുളം സഹകരണ ബാങ്ക് ഏറ്റെടുത്തത്. അത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്ര സഹകാരികളെ ആദരിച്ചു.
ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുധീര്‍ ബാബു, വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നാലകത്ത് ഷൗക്കത്ത്, എന്‍ വാസുദേവന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എന്‍.പി ഉണ്ണിക്കൃഷ്ണന്‍, എം.ആര്‍ മനോജ്, ഗ്രാമപഞ്ചായത്ത് അംഗം സമദ് താമരശ്ശീരി, ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ഗോവിന്ദപ്രസാദ്, സെക്രട്ടറി ഇ.വി ഷൈല, ഇ.എം.എസ് സഹകരണ ആശുപത്രി എക്‌സി. ഡയറക്ടര്‍ ഇ രാജേഷ്, മുന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, പട്ടിക ജാതി സഹകരണ സംഘം പ്രസിഡന്റ് ടി.പി അനില്‍, എം. മനോജ് കുമാര്‍, എം അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.