Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 07:58 IST
Share News :
അങ്കമാലി: മൂന്നാമത് അന്തർ ദേശീയ ശ്രീ ശങ്കര നൃത്തസംഗീതോൽസവത്തിന് കാലടിയിൽ തിരിതെളിഞ്ഞു. ഇനി ആറ് ദിവസം കാലടി ലോക പ്രശസ്ത കലാകാരന്മാരുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമാകും.ലോകപ്രശസ്ത കലാകാരനും പദ്മശ്രീ ജേതാവുമായ നാട്യരത്ന ഗുരു ജയറാമ റാവു ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തുടർന്നു ജയറാം റാവു, ടി.റെഡ്ഡിലക്ഷ്മി, തന്യ ഗോസ്വാമി എന്നിവർ കുച്ചിപ്പുടിയിൽ നടനവിസ്മയം തീർത്തു. കൊൽക്കത്തയിൽ നിന്നുള്ള ജൽസ ചന്ദ്രയുടെ കഥക് അതിമനോഹരവും ദ്രുത ഗതിയിലുമുള്ള ചലനങ്ങൾക്കൊണ്ടും ശ്രദ്ധേയമായി. കൾച്ചറൽ അംബാസിഡറും സീനിയർ നൃത്ത അദ്ധ്യാപികയുമായ അനില ജോഷിയുടെ ഭരതനാട്യം കാണികൾക്ക് പുത്തൻ അനുഭവമായി. കാലടിയുടെ മാഹാത്മ്യം വിശദീകരിച്ചുകൊണ്ട് പ്രൊഫ. പീതാംബരൻ രചിച്ച 'സമർപ്പണ' നൃത്തവും വേദിയിൽ അരങ്ങേറി. 24 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഇന്ത്യയിലേയും വിദേശത്തെയും 500 ഓളം കലാകാരൻമാരാണ് വരും ദിവസങ്ങളിൽ വിവിധ നൃത്ത ഇനങ്ങൾ അവതരിപ്പിക്കുന്നത്. വൈകീട്ട് 4 മുതൽ കാലടി നാസ് ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
<iframe width="1223" height="688" src="https://www.youtube.com/embed/2LYdYO1MHGg" title="അന്തർ ദേശീയ ശ്രീ ശങ്കര നൃത്തസംഗീതോൽസവത്തിന് കാലടിയിൽ തിരിതെളിഞ്ഞു" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
Follow us on :
Tags:
More in Related News
Please select your location.