Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല സ്പോർട്ട് ബുക്കിങ് നിർത്തലാക്കരുത്, പണിക്കർ സർവ്വീസ് സൊസൈറ്റി

11 Oct 2024 12:29 IST

Enlight Media

Share News :

കോഴിക്കോട് ശബരിമല സ്പോർട്ട് ബുക്കിങ്ങ് നിർത്തലാക്കരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു സ്പോട്ട് ബുക്കിങ്ങ് നിർത്തലാക്കിയ നടപടി ദേവസ്വം ബോർഡ് പിൻവലിക്കണം. പലനാട്ടിൽ നിന്ന് വരുന്ന ഭക്തർക്ക് വെർച്വൽ ബൂക്കിങ്ങിനെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണമെന്നില്ല. ഇങ്ങനെയുള്ള തീരുമാനങ്ങൾ ഭക്തരെ നിരാശയിലാക്കും. ലക്ഷക്കണക്കിനു ഭക്തരാണ് പല നാട്ടിൽ നിന്നും 41 ദിവസത്തെ കഠിന വ്രതം അനുഷ്‌ഠിച്ചു ദർശനത്തിനു എത്തുമ്പോൾ അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാതെ അനാവശ്യ നിയമങ്ങൾ കൊണ്ടു വന്ന് വിശ്വാസികളുടെ ദർശനം നിഷേധിക്കയാണ് ബോർഡും ഭരണകൂടവും ചെയ്യുന്നത്. ശബരിമല വിഷയത്തിൽ ഓരോ വർഷവും വിവാദമുണ്ടാക്കുന്ന അലിഖിത നിയമങ്ങൾ നടപ്പിൽ വരുത്തി ക്ഷേത്രത്തിന്റെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും തകർക്കാനുള്ള ഗൂഢതന്ത്രമാണ് അണിയറയിൽ നടന്നു കൊണ്ടിരിക്കുന്നത്. ക്ഷേത്ര ആചാരങ്ങളിൽ യാതൊരു വിധ അറിവ് ഇല്ലാത്തവരെ രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ തിരികെ കയറ്റി ആചാരങ്ങളെ നശിപ്പിക്കുന്ന ദേവസ്വം ബോർഡുകളെ പിരിച്ച് വിട്ട് ഹിന്ദു വിശ്വാസികൾക്ക് വിട്ടുകൊടുക്കണം. സർക്കാർ വിശ്വാ സികളെ വിവാദങ്ങളിൽപ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന നയം തികച്ചും അനീതിയും ദുഷ്‌കര വുമാണ് ഇങ്ങനെ തുടരുകയാണെങ്കിൽ ഇതിനെതിരെ ഹിന്ദു സമുദായ സംഘടനകൾ ഒന്നിച്ചു നിന്ന് കൊണ്ട് ശക്തമായ സമര പോരാട്ടങ്ങൾ നടത്താനിടവരും. സർക്കാർ അത്തരം വിഷയങ്ങൾക്ക് മുതിരാതെ സ്പോട്ട് ബുക്കിങ്ങ് നിർത്തുവാനുള്ള തീരുമാനങ്ങൾ പിൻവ ലിച്ച് ദർശന സൗകര്യങ്ങൾ ഒരുക്കാനുള്ള അടിയന്തര നടപടികൾ എടുക്കണമെന്നു പണി ക്കർ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.


ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ദേവസ്വം വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ചു. വാർത്ത സമ്മേളനത്തിൽ പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ ടി.കെ മുരളീധരൻ പണിക്കർ , സംസ്ഥാന സെക്രട്ടറി ഇ എം രാജാമണി, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണി ക്കർ) (ജോതിഷ സഭാ ചെയർമാൻ എം.പി വിജിഷ് പണിക്കർ, (ജോ.സെക്രട്ടറി പ്രമോദ് പണിക്കർ കൊയിലാണ്ടി) (വൈസ് ചെയർമാൻ അനിൽ പണിക്കർ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News