Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 17:46 IST
Share News :
പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ കൃഷിശ്രീ സെൻ്റർ ഉദ്ഘാടനം ചെയ്തു
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒരുക്കിയ കൃഷിശ്രീ സെൻ്ററിൻ്റെ പ്രവർത്തനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ തൊഴിലാളികളുടെ ദൗർലഭ്യം പരിഹരിക്കാൻ യന്ത്രവൽകൃത സേനയുടെ സേവനം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമലാ സദാനന്ദൻ അധ്യക്ഷയായി. ബ്ലോക്കിൻ്റെ നേതൃത്വത്തിൽ ഓണം പ്രദർശന വിപണനമേളയും സംഘടിപ്പിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ കർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശന മേള പ്രസിഡൻ്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 'ഓർമിക്കാൻ ഒരോണം' ജനപ്രതിനിധി സംഗമം അമ്മാമ്മയും കൊച്ചുമോനും ഫെയിം മേരി ജോസഫും ജിൻസണും ചേർന്ന് ഉദ്ഘാടനം ചെയ്തു. കാർഷിക സെമിനാർ ആത്മ പ്രൊജക്റ്റ് ഡയറക്ടർ ബി ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ല കൃഷി ഓഫീസർ ഷേർളി സക്കറിയാസ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ എസ് ഷാജി, എം എസ് രതീഷ്, രശ്മി അനിൽകുമാർ, ലീന വിശ്വൻ, ശാന്തിനി ഗോപകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ എസ് അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, സെക്രട്ടറി പി വി പ്രതീക്ഷ, ബി എം അതുൽ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും കലാപരിപാടികളും നടന്നു.
Follow us on :
Tags:
More in Related News
Please select your location.