Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 18:20 IST
Share News :
കോട്ടയം: കോട്ടയത്തെ അക്ഷരം ഭാഷാ - സാഹിത്യ - സാംസ്കാരിക മ്യൂസിയം ഉദ്‌ഘാടനത്തിന് ഒരുങ്ങുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി സുപ്രധാനമായ ആദ്യഘട്ടം നിർമാണം മെയ് അവസാനം പൂർത്തിയാകും. ജൂൺ ആദ്യവാരം കോട്ടയത്തെ വിവിധ മേഖലയിലുള്ളവരെ ഉൾപ്പെടുത്തി ഉദ്‌ഘാടന ചടങ്ങിനുള്ള സംഘാടകസമിതി രൂപീകരിക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ അറിയിച്ചു ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തിൽ യാഥാർഥ്യമാകുന്ന ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമങ്ങളുടെ ചരിത്രം കണ്ടറിയാൻ അവസരമൊരുക്കുന്ന ബൃഹദ്‌പദ്ധതിയായ അക്ഷരം മ്യൂസിയം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്‌പിസിഎസ്) ഉടമസ്ഥതയിൽ കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് ഒരുങ്ങുന്നത്. ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികൾ ആദ്യ ഘട്ടത്തിലുണ്ടാകും. ഇന്ത്യൻ ഭാഷകളെയും ലോക ഭാഷകളെയും രണ്ടാം ഘട്ടത്തിൽ വിശദമായി ഉൾക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ അടയാളപ്പെടുത്തും.
മ്യൂസിയത്തിനൊപ്പം തിയേറ്റർ, കൺസർവേഷൻ മുറികൾ, അർക്കൈവ്, ആംഫി തിയേറ്റർ എന്നിവയെല്ലാം അടങ്ങുന്നതാണ് അക്ഷരം മ്യൂസിയം. ചരിത്രവിദ്യാർഥികൾക്കും ഭാഷാസ്‌നേഹികൾക്കും ഗവേഷകർക്കും പഠനത്തിന് വലിയ അവസരങ്ങൾ മ്യൂസിയത്തിൽ ഒരുങ്ങും.
അടുത്ത ഘട്ടങ്ങളിലായി ആധുനിക ലൈബ്രറി സംവിധാനം, ആംഫിതീയേറ്റര്‍ എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. തലച്ചോറിന്റെ വളര്‍ച്ചയും മനുഷ്യശാരീരികമാറ്റങ്ങളും സംഭവിക്കുന്നത് പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഭാഗമായാണ്. മിറര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനവും ഭാഷാജീനായ Foxp2 (ഫോര്‍ ഹെഡ് ബോക്സ് പ്രോട്ടീന്‍ 2)വില്‍ സംഭവിക്കുന്ന മ്യുട്ടേഷനുമാണ് ഭാഷയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ മ്യൂസിയത്തില്‍ 3 D പ്രൊജക്ഷന്‍ ആയി അവതരിപ്പിക്കുന്നു.
2022 ഫെബ്രുവരി 25ന് സഹകരണവകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചത്. കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍മ്മിക്കുന്ന അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയം ഭാഷാ മ്യൂസിയങ്ങള്‍ക്കുള്ള ഇന്ത്യന്‍ മാതൃകയായി തീരും.
Follow us on :
Tags:
More in Related News
Please select your location.