Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 May 2024 18:49 IST
Share News :
ചേറ്റുവ:ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം വൈദ്യുതി പോസ്റ്റ് മണ്ണ് ഒളിച്ചുപോയി വീഴാറായ നിലയിൽ.നിരവധി മത്സ്യത്തൊഴിലാളികൾ നടന്ന് പോകുന്ന വഴിയിലാണ് മണ്ണിടിഞ്ഞ് വൈദ്യുതി പോസ്റ്റ് വീഴാറായി നിൽകുന്നത്.തുടർച്ചയായി ശക്തമായ മഴപെയ്യുന്നതിനാൽ മണ്ണ് കുത്തിയൊലിച്ച് പോകുന്നത് മൂലം ഏത് സമയത്തും അപകടം സംഭവിക്കാം.പാലത്തിനോടും,പുഴയോടുംചേർന്ന് നിൽകുന്ന ഭാഗമായതിനാൽ വാഹനയാത്രക്കാർക്ക് ഉൾപ്പെടെ വലിയ അപകടങ്ങൾക്ക് ഇത് കാരണമാവും.ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം പരിശോധിച്ച് പോസ്റ്റ് ബലപ്പെടുത്താൻ ആവശ്യമായ നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.