Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണം: വി. ഡി. സതീശൻ

07 Oct 2024 15:19 IST

Anvar Kaitharam

Share News :

പട്ടണം കവലയിൽ അടിപ്പാത നിർമ്മിക്കണം: വി. ഡി. സതീശൻ


പറവൂർ: പട്ടണം കവലയിൽ അണ്ടർപാസ് പണിയാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ നിർമ്മാണം തടയുന്നത് ഉൾപ്പെടെയുള്ള സമരരീതികൾ ആവിഷ്‌ക്കരിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. പട്ടണം കവലയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന റിലേ സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിവസത്തെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതയുടെ നിർമ്മാണം അശാസ്ത്രീയമായാണ് നടന്നു വരുന്നത്. ഈ വിഷയത്തിൽ ആദ്യം മുതൽ ഇടപ്പെട്ടു വരുന്നുണ്ട്. മുഖ്യമന്ത്രിയായും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് സംസ്ഥാന സർക്കാർ സജീവമായി ഇടപെട്ടിട്ടുണ്ട്. ജില്ലാ കലക്റ്റർ ഏറ്റവും നന്നായി പ്രശ്നത്തിൽ ഇടപെട്ടത്തായും സതീശൻ പറഞ്ഞു.

ചടങ്ങിൽ കെ.എസ്. മജീദ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ നിരീക്ഷകൻ എൻ.എം.പിയേഴ്സൺ മുഖ്യ പ്രഭാഷണം നടത്തി. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ജോയി, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുല്ല, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻ്റ് കെ.വൈ ഇബ്രാഹിം, സമരസമിതി ചെയർമാൻ കെ.വി.അനന്തൻ മാസ്റ്റർ, കൺവീനർ എം. എ.റഷീദ്, വേണു, ടി. എ. ഷനൂപ് എന്നിവർ പ്രസംഗിച്ചു. പ്രകടനവും ഉണ്ടായിരുന്നു.

Follow us on :

More in Related News