Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2024 10:43 IST
Share News :
വനിതകൾക്ക് പരിശീലനം നൽകി
പറവൂർ: വെളിയത്തുനാട് സഹകരണ ബാങ്ക് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വുമൺ ഓൺ വീൽസ് പദ്ധതിയുടെ ഗുണഭോക്താക്കളായ വനിതകൾക്ക് പരിശീലനം നൽകി. പദ്ധതിയിൽ അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ 1000 വനിതകൾക്കാണ് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്യുന്നത്. നാഷണൽ എൻ ജി ഒ കോൺഫെഡറഷൻ ജില്ലാ പ്രസിഡന്റ് ബീന സെബാസ്റ്റിൻ പരിശീലന പരിപാടി ഉൽഘാടനം ചെയ്തു. വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് ജയരാജൻ എസ് ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംരംഭങ്ങൾ എങ്ങിനെ ലാഭാകരമായി തുടങ്ങാം, ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലൈസൻസ് എങ്ങിനെ എടുക്കാം എന്നീ വിഷയങ്ങളിൽ എൻ ജി ഒ ജില്ല സെക്രട്ടറി എ വി പ്രസാദ്, എം കെ സദാശിവൻ, സുനിൽ കുമാർ, സന്തോഷ്, രമേശൻ, ചന്ദ്രൻ, സ്മിത, റീന, സുജാത എന്നിവർ ക്ലാസുകൾ നൽകി. വാഹനങ്ങളുടെ വിതരണോൽഘാടനം ജൂൺ 2 ന് സെറ്റിൽമെന്റ് ഗ്രൗണ്ടിൽ നടി മല്ലിക സുകുമാരൻ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജയരാജൻ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.