Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നഹാസാഹിബ് സ്റ്റേഡിയം ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത നടപടിക്കെതിരെ മുൻസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധവും, ധർണ്ണയും

14 Oct 2024 13:48 IST

- Jithu Vijay

Share News :



പരപ്പനങ്ങാടി : നഹാസാഹിബ് സ്റ്റേഡിയത്തിൽ ആർ.എസ് എസിന് ആയുധ പരിശീലനത്തിന് വിട്ട് കൊടുത്ത മുൻസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്.ഡി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും, ധർണ്ണയും നടത്തി. പരപ്പനങ്ങാടി മുൻസിപ്പൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജയദശമിയോടനുബന്ധിച്ച് ആർ.എസ്.എസ് ആയുധപരിശീലനം അടക്കം നടത്തിയെതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ഭയന്ന് മുൻസിപ്പൽ സെക്രട്ടറിയടക്കം ഓഫീസിൽ ഹാജരാകാത്തത് വിവാദമായി.


എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ ധർണ്ണ തിരൂരങ്ങാടി നിയോജകമണ്ഡലം പ്രസിഡൻ്റെ ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, മത സംഘടനകൾക്ക് പരിപാടികൾക്ക് സ്റ്റേഡിയം നൽകരുതെന്ന കാലങ്ങളായുള്ള മുൻസിപ്പാലിറ്റിയുടെ തീരുമാനത്തിനെതിരെ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു.


ഫൈസൽ കൊടിഞ്ഞി വധകേസിലേയും, മാധ്യമ പ്രവർത്തകനായിരുന്ന ഹമീദ് എന്ന എന്നെയും, സി.പി.എം പ്രവർത്തകനായ കൃഷ്ണദാസിനെ ആക്രമിച്ച കേസിലേയും അടക്കം നിരവധി കിമിനലുകൾ പങ്കെടുത്ത ആർ എസ് എസ് ആയുധ പരിശീലനമാണ് പൊതുമേഖല സ്ഥാപനത്തിൽ നടന്നത്.

മുൻസിപ്പൽ ചെയർമാനറിഞ്ഞില്ലന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നിസാർ അഹമ്മദും, ഉദ്യോഗ സ്ഥരും ചേർന്നാണ് ആർ.എസ് എസ്സിന് കലാപങ്ങൾ നടത്താനുള്ള വേദിയൊരുക്കിയതെന്നിരിക്കെ പ്രതിഷേധം വ്യാപകമായപ്പോൾ യൂത്ത് ലീഗിനെ പ്രസ്ഥുത വിഷയത്തിൽ സമരത്തിന് ഇറക്കി നാടകം കളിക്കുന്നത് പരിഹാസ്യമാണെന്നും, വരുന്ന തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കമാണിതെന്നും അദ്ധേഹം ആരോപിച്ചു.


എസ്.ഡി.പി ഐ നേതാക്കളായ നൗഫൽ സി.പി , അബ്ദുൽ സലാം കെ, അക്ബർ പരപ്പനങ്ങാടി, അഷ്റഫ് സി.പി. സംസാരിച്ചു. സിദ്ധീഖ് കെ , ടി.വാസു, യാസർ അറഫാത്ത് ,ഷരീഫ് എന്നിവർ നേതൃത്വം നൽകി. പ്രതിഷേധങ്ങളെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.



Follow us on :

More in Related News