Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളക്കെട്ട് പ്രദേശങ്ങൾ അസിസ്റ്റന്റ് കളക്ടർ സന്ദർശിച്ചു

31 May 2024 18:04 IST

Anvar Kaitharam

Share News :

വെള്ളക്കെട്ട് പ്രദേശങ്ങൾ അസിസ്റ്റന്റ് കളക്ടർ സന്ദർശിച്ചു


പറവൂർ: ദേശീയ പാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിസര വാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി അസിസ്റ്റന്റ് കളക്ടർ കെ. മീര സ്ഥലം സന്ദർശിച്ചു. പറവൂർ പെരുമ്പടന്ന, പട്ടണം കവല, മുനമ്പം കവല, മടപ്ളാതുരുത്ത്, ലേബർ ജംഗ്ഷൻ, മൂത്തകുന്നം പ്രദേശങ്ങളാണ് സന്ദർശിച്ചത്. നിർമ്മാണത്തിലുള്ള ദേശീയപാതയുടെ നടുവിലൂടെയും വശങ്ങളിലൂടെയും ഒഴുകിയിരുന്ന തോടുകൾ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ അടഞ്ഞുപോയതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ട് മുൻകൂട്ടിക്കണ്ട് ആവശ്യമായ പൈപ്പുകൾ സ്ഥാപിക്കാൻ ദേശീയ പാതയുടെ കരാറുകാർ തയ്യാറാകാതിരുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. പട്ടണം കവലയിലെത്തിയ അസിസ്റ്റന്റ് കളക്ടറെ വീട്ടമ്മമാരടക്കം നൂറു കണക്കിനാളുകൾ പരാതി പറയാൻ വളഞ്ഞു. നാട്ടുകാരുടെ ആവശ്യപ്രകാരം അസി. കളക്ടർ പട്ടണം കവലയുടെ കിഴക്ക് ഭാഗത്തെ വെളളക്കെട്ട് പ്രദേശങ്ങളും സന്ദർശിച്ചു. തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് സർവീസ് റോഡിൽ ദേശീയ പാത നിർമ്മാതാക്കൾ സ്ഥാപിച്ച പൈപ്പുകളിലെ തടസം നാട്ടുകാർ കാണിച്ചു കൊടുത്തു. ദേശീയ പാതക്കാരുടെ കോൺക്രീറ്റ് മാലിന്യങ്ങൾ അടക്കം അടിഞ്ഞുകൂടി പൈപ്പ് ബ്ലോക്കായത് ബോദ്ധ്യപ്പട്ട അസി. കളക്ടർ അടിയന്തരമായി ബ്ലോക്ക് നീക്കാൻ നിർദ്ദേശം നൽകി.

   മടപ്ളാതുരുത്തിൽ വശങ്ങളിൽ ഭിത്തികെട്ടാത്ത ഭാഗത്തു നിന്നും മണ്ണും ചെളിയും പരിസരത്തെ വീടുകളിലേക്ക് ഒഴുകിയെത്തുന്നതും ബോദ്ധ്യപ്പെട്ടു.

പ്രദേശത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഉടൻ വിശദ റിപ്പോർട്ട് നൽകുമെന്നും ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും കെ. മീര പറഞ്ഞു.

  അസിസ്റ്റന്റ് കളക്ടറോടൊപ്പം പറവൂർ തഹസിൽദാർ (എൽ.ആർ) ടോമി സെബാസ്റ്റ്യൻ, വടക്കേക്കക്കര വില്ലേജ് ഓഫീസർ കെ.എസ്. സന്ധ്യ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി ഗോപകുമാർ, മുസ് ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, ചിറ്റാറ്റുകര ജുമാ മസ്ജിദ് പ്രസിഡന്റ് കെ.എസ്.സുലൈമാൻ, സിദ്ദീക്ക് വെളുത്തേടത്ത്, ഹംസ മുല്ലക്കര, സജീർ മുല്ലക്കര, തുടങ്ങിയവർ അസിസ്റ്റന്റ് കളക്ടറോട് പ്രശ്നങ്ങൾ അവതരിപ്പിച്ചു.

Follow us on :

More in Related News