Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹ വാർഷികത്തിന് വെച്ച ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ദമ്പതികൾ

03 Aug 2024 21:30 IST

Jithu Vijay

Share News :

തിരൂരങ്ങാടി : വിവാഹ വാർഷികവും ആർഭാടമാക്കുന്ന ഈ മഴ കെടുതി കാലത്ത് അതിൽ നിന്ന് പിന്മാറിയ ഒരു കുട്ടർ ഉണ്ട്‌ ചെറുമുക്ക് റഹ്മത്ത് നഗറിലെ അനയം ച്ചിറക്കൽ റാസിഖ്- ഹസ്ന എന്നിവരുടെ അഞ്ചാം വിവാഹ വാർഷികമായിരുന്നു ആഗസ്റ്റ് 1 ന് അന്നാണ് ഇവർ ആഘോഷങ്ങൾ മാറ്റി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപ (25000) രൂപ നൽക്കിയത്.


ദുരന്ത കാഴ്ചകൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ന്യൂസ്‌ ചാനലൂടെ കണ്ടപ്പോൾ ആദ്യം ഞാൻ നോക്കിയത് എന്റെ രണ്ട് കുട്ടികളെയാണ്.

എന്റെ മക്കൾ ഇവിടെ സുഖമായി ഉറങ്ങുമ്പോൾ വയനാടിന്റെ മണ്ണിൽ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട മക്കളെയും മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ മുഖവും മനസ്സിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു. അങ്ങനെയാണ് ഞാൻ ഈ തുക നമ്മുടെ കൂടപ്പിറപ്പുകൾക്ക് ചെറിയ രീതിയിലെങ്കിലും ഒരാശ്വാസമാകുമല്ലോ എന്നോർത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ തീരുമാനിച്ചത് ..ഇതാണ് എന്റെ ഈ വർഷത്തെ വിവാഹ വാർഷിക സമ്മാനം എന്ന് പറഞ്ഞപ്പോൾ ഭാര്യ ഹസ്നക്കും 

ഇരട്ടി സന്തോഷം .. മറ്റുള്ളവരെ സഹായിക്കുന്ന കാര്യം പറഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും എന്റെ ഭാര്യ തന്നെയാണ്. അങ്ങനെത്തന്നെയാണ് ഞങ്ങടെ മക്കളെയും വളർത്താൻ ശ്രമിക്കുന്നത്.



ഇതൊക്കെ സോഷ്യൽ മീഡിയയിലൂടെ പബ്ലിസിറ്റിക്ക് വേണ്ടി ഷെയർ ചെയ്തതതാണ് എന്ന് കുറച്ചു പേർക്കെങ്കിലും തോന്നും എനിക്കും ഇതാദ്യം തോന്നിയിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്ന് എടുത്ത തീരുമാനത്തിന്ന് ആദ്യം ഭാര്യയാണ് ആണ് പറഞ്ഞത് ഈ പോസ്റ്റ് കണ്ടിട്ട് ആർക്കെങ്കിലും പ്രചോദനം ആയാലോ എന്ന് അങ്ങനെയാണ് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് അപ്പൊ സാമ്പത്തികമായി സഹായം ചെയ്യാൻ പറ്റുന്നവർ അങ്ങനെയും ഭക്ഷണവും വസ്ത്രവും മറ്റും എത്തിക്കാൻ പറ്റുന്നവർ അങ്ങനെയും അതല്ല നേരിട്ട് പോയി ശാരീരികമായിട്ടുള്ള സഹായങ്ങൾ ചെയ്യാൻ പറ്റുന്നവർ അങ്ങനെയും ചെയ്യണം. ഇതൊന്നും പറ്റാത്തവർ നമ്മുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടി പ്രാർത്ഥിക്കുക ജീവൻ പണയം വെച്ചു രക്ഷാപ്രവർത്തനം നടത്തുന്നവരുമുണ്ടെന്ന് റാസിഖ്- ഹസ്ന 

ദമ്പതികൾ പറഞ്ഞു.

Follow us on :

More in Related News