Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 22:09 IST
Share News :
പരപ്പനങ്ങാടി : നവജീവൻ ബാലവേദി വർണ്ണ കൂടാരം ക്യാമ്പ് സംഘടിപ്പിച്ചു.
കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നവജീവൻ ബാലവേദിയുടെ ആഭിമുഖ്യത്തിൽ വർണ്ണ കൂടാരം പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നാടക പ്രവർത്തകനും അധ്യാപകനുമായ ജനിൽ മിത്ര നിർവ്വഹിച്ചു.
ചടങ്ങിൽ ബാലവേദി അംഗം അഗ്രിമ കൃഷ്ണ സ്വാഗതം പറയുകയും ബാലവേദി സെക്രട്ടറി അനാമിക അധ്യക്ഷത വഹിക്കുകയും ബാലവേദി അംഗം ഋതു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ബാലവേദി മെൻ്റർ ഷിഫ്സില, വായനശാല സെക്രട്ടറി മനീഷ്. കെ.പി എന്നിവർ പരിശീലന ക്ലാസ്സെടുത്തു. പരിശീലന ക്ലാസ്സിൽ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമ്മിച്ചു. അധ്യാപകനായ ആനന്ദ് കളരിക്കൽ കുട്ടികളുമായി സംവദിച്ചു. എഴുത്തുകാരെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും രസകരമായ രീതിയിൽ കുട്ടികളോട് ആശയ വിനിമയം നടത്തി. ഏറെ താല്പര്യത്തോടെയും ആവേശത്തോടെയുമാണ് കുട്ടികൾ ക്ലാസ്സിൽ പ്രതികരിച്ചത്.
കുട്ടികൾ അവരുടെ ആശയങ്ങൾ സ്വന്തമായി എഴുതാനും പറയാനും ശ്രമിക്കുകയും കരകൗശല ഉൽപ്പന്നങ്ങൾ നിർമിക്കുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.