Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 19:33 IST
Share News :
കടുത്തുരുത്തി: പാരമ്പര്യങ്ങളും കലാരൂപങ്ങളും വിശ്വാസത്തിലേക്കു ആഴപെടുത്താനും കൈമാറ്റം ചെയ്യാനും സഹായിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. പുനര്‍നിര്‍മിച്ച കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ വലിയപള്ളിയുടെ വെഞ്ചരിപ്പും പുനര്‍സമര്‍പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. പള്ളിയുടെ തനിമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടാണ് നവീകരണം നടപ്പാക്കിയത്. പള്ളിയുടെ ഉള്‍വശം പൂര്‍ണമായും നവീകരണം പൂര്‍ത്തിയാക്കി. വശങ്ങളിലെ ഭിത്തികളില്‍ തടി കൊണ്ടുള്ള പാനലിംഗ് നടത്തി മനോഹരമാക്കി. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളുടെയും പുതിയ ചിത്രങ്ങള്‍ സ്ഥാപിച്ചു. തറയില്‍ പുതിയ കാര്‍പറ്റ് സ്ഥാപിച്ചു മനോഹരമാക്കി. മുന്‍വികാരി ഫാ.അബ്രഹാം പറമ്പേട്ട് വികാരിയായിരിക്കെയാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. വികാരി ഫാ.തോമസ് ആനിമൂട്ടില്‍, മുന്‍വികാരി ഫാ.അബ്രഹാം പറമ്പേട്ട്, സഹവികാരി ഫാ.സന്തോഷ് മുല്ലമംഗലത്ത് തുടങ്ങിയവര്‍ സഹകാര്‍മികരായി
Follow us on :
Tags:
More in Related News
Please select your location.