Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 20:48 IST
Share News :
വൈക്കം: സ്വാന്ത്വന പരിചരണരംഗത്ത് സഹായ ഹസ്തവുമായി ആർബി കെയർ ഫൗണ്ടേഷൻ. കരിപ്പാടം കേന്ദ്രമാക്കി പ്രവർത്തിക്കുന ആർബീ കെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലാണ് പാലിയേറ്റിവ് രോഗികൾക്കുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണം നടത്തിയത്. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സോണിക കെ..എൻ
വിതരണോത്ഘാടനം നിർവ്വഹിച്ചു.
പാലിയേറ്റീവ് പരിചരണരംഗത്ത് നിസ്തുല സേവനം കാഴ്ച വെച്ച പാലിയേറ്റീവ് പ്രവർത്തകരെ ചടങ്ങിൽ ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് കുളങ്ങര ചെന്നാട അണിയിച്ച് ആദരിച്ചു.വെള്ളൂർ പഞ്ചായത്ത് മെമ്പർ ഷിനി സജു അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് ഉപകരണങ്ങളും മരുന്നുകളും ഡോ: ബിനാഷ, ഡോ: ജ്യോതിഷ് കുട്ടപ്പൻ, ഡോ: ജയലാൽ എന്നിവർ ഏറ്റുവാങ്ങി.ആർബി ഫൗണ്ടേഷൻ ചെയർമാൻ പി.കെ.രാജു പുല്ലുവേലിൽ, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി, ചെമ്പ് പഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് എൻ.ഷാജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.നാല് ലക്ഷത്തിലധികം രൂപയുടെ പാലിയേറ്റിവ് ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.