Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കെ. ആർ.നാരായണന്റെ അനുസ്മരണം നടത്തി.

05 Mar 2025 17:02 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവും സാമൂഹിക പരിഷ്കർത്താവും വാഗ്മിയുമായിരുന്ന കെ. ആർ.നാരായണന്റെ സ്മാരകമായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീർണ്ണാവസ്ഥയിൽ എത്തിയ ഗ്രന്ഥശാല ആധുനിക രീതിയിൽ നവീകരിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കെ.ആർ. നാരായണൻ അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. കെ.ആർ .നാരായണന്റെ ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പുഷ്പാർചനയും, അനുസ്മരണ സമ്മേളനവും കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ് എം. കെ. ഷിബു ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് സിയാദ്ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി. വി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.ഡി. ദേവരാജൻ, എം. ജെ. ജോർജ്, പി.കെ. ജയ പ്രകാശ്, മർസൂക്ക് താഹ ,പോൾ തോമസ്, ഷൈൻ പ്രകാശ്, സി.ജി. ബിനു, വി. ആർ. അനിരുദ്ധൻ, ജോൺ തറപ്പേൽ, അനിത സുഭാഷ് ,വി. ജെ. ബാബു,കെ. കെ. രാജു, സിന്ധു ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News