Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 20:21 IST
Share News :
തിരൂരങ്ങാടി : ജില്ലയിലെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് അർഹത നേടിയിട്ടും ഇരുപത്തി ഏഴായിരത്തോളം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അലോട്ട്മെൻ്റിൽ സീറ്റുകൾ ലഭിക്കില്ലെന്ന് ഇരിക്കെ ഹൈകോടതിയേയും, കഴിഞ്ഞ ദിവസം നിയമസഭയേയും തെറ്റിദ്ധരിപ്പിച്ച വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും, ജില്ലയിലെ വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്ന നയത്തിൽ നിന്ന് പിന്തിരിയണമെന്നും എസ് ഡി പി ഐ ആവശ്യപെട്ടു.
ഉന്നത മാർക്ക് ലഭിച്ചിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പരപ്പനങ്ങാടി ഹാദി റുഷ്ദ സർക്കാർ തുടരുന്ന നിഷേധത്തിൻ്റെ രക്തസാക്ഷിയാണെന്നും സമരം സാക്ഷ്യപെടുത്തി. ചെമ്മാട് ടൗണിൽ നടന്ന
സമരജ്വാലക്ക് ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം , സെക്രട്ടറി ഉസ്മാൻ ഹാജി, നൗഫൽ പരപ്പനങ്ങാടി, അക്ബർ പരപ്പനങ്ങാടി, ഹബീബ് തിരൂരങ്ങാടി, മുഹമ്മദലി, സിദ്ധീഖ് കെ, സലാം കിഴങ്ങത്ത്, അബ്ബാസ് ചെമ്മാട് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.