Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും നാളെ (ജൂൺ 2).

01 Jun 2024 15:35 IST

santhosh sharma.v

Share News :

വൈക്കം: ബ്രഹ്മമംഗലം മാധവന്‍ ആന്റ് ആര്‍ട്ടിസ്റ്റ് ചന്ദ്രന്‍ സ്മാരക ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണവും വാര്‍ഷിക സമ്മേളനവും അനുസ്മരണവും നാളെ (ജൂൺ 2) നടക്കും. മലയാള സാഹിത്യ നിരൂപകന്‍ പ്രൊഫ. എം.കെ സാനുവിനാണ് ട്രസ്റ്റിന്റെ പ്രഥമ അവാര്‍ഡ്. വൈകിട്ട് മൂന്നിന് ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും സി.കെ ആശ എംഎല്‍എ നിര്‍വഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് ജി.എസ് മോഹനന്‍ അധ്യക്ഷത വഹിക്കും. എം.കെ സാനു പുരസ്‌കാരം ഏറ്റുവാങ്ങും. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. നാസ സിറ്റിസണ്‍ സയിന്റിസ്റ്റ് മാസ്റ്റര്‍ ശ്രേയസ് ഗിരീഷിനെ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അനുമോദിക്കും. ലളിതകലാ അക്കാദമി മുന്‍സെക്രട്ടറി എം.കെ ഷിബു, ട്രസ്റ്റ് സെക്രട്ടറി എ.പി ജയന്‍, രക്ഷാധികാരികളായ പി.കെ ദിനേശന്‍, ഗോപകുമാര്‍ എം നായര്‍, പി.പി രവീന്ദ്രന്‍, ട്രഷറര്‍ പി.ജി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രാദേശിക കലാകാരന്‍മാരുടെ വിവിധ കലാപരിപാടികളും നടക്കും.

Follow us on :

More in Related News