Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 23:16 IST
Share News :
കോഴിക്കോട്: കാസർകോട് ചൂരിയിലെ മദ്റസ അധ്യാപകൻ റിയാസ് മൗലവിയെ പള്ളിയിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി. സുഹൈബ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റിയാസ് മൗലവി കൊല്ലപ്പെട്ട സന്ദർഭത്തിൽതന്നെ സംഘപരിവാർ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സംഭവം നടക്കുന്നതിൻ്റെ മൂന്നു ദിവസം മുമ്പ് കർണാടകയിലെ ബി.ജെ.പി നേതാവ് നളിൻകുമാർ കട്ടീൽ പ്രദേശത്ത് വന്ന് വിദ്വേഷ പ്രസംഗം നടത്തിയത് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. അതും പൊലീസ് ഗൗരവത്തിലെടുത്തില്ല. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല. റിമാൻ്റ് റിപ്പോർട്ടിലെ അപാകതകങ്ങൾ പരിഹരിക്കണം. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുക. കൊലപാതകത്തിനുള്ള പ്രേരണ അന്വേഷിക്കണം എന്നീ ആവശ്യങ്ങളും കമ്മിറ്റി ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളും പരിഗണിച്ചില്ല. പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകൾ റിമാൻ്റ് റിപ്പോർട്ടിൽ മുസ്ലിംകൾ ആക്രമിച്ചതായാണ് പരമാർശിച്ചിരിക്കുന്നത്. നടക്കാത്ത സംഭവങ്ങൾ ഭാവനയിൽനിന്നെഴുതിയ സംഭവങ്ങളും കേസ് ദുബലമാവാൻ കാരണം ഇതുകൂടിയാണ്. മുസ്ലിംങ്ങളോടുള്ള വംശീയ വിരോധം കാരണം നടത്തിയ കൊലപാതകം എന്ന നിലയിൽ സംഘ്‌പരിവാർ കേരളത്തിൽ നടപ്പാക്കുനുദ്ദേശിക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടാണ് കാസർകോട് നടപ്പാക്കികൊണ്ടിരിക്കുന്നത്. കാസർകോട് ജില്ലക്ക് വംശീയ മുസ്ലിം വിരുദ്ധ ആക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. ഭരണകൂടവും കോടതിയും ജാഗ്രതയോടെ പ്രവർത്തിക്കാത്തതുകാരണം പ്രതികളെ വിചാരണ കോടതികൾ വെറുതെവിടുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്. കോടതികൾ സംഘ്പരിവാറിനാൽ ആലോചിക്കണം. സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് ഗൗരവതരമായി
വാർത്താസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് സി.ടി. സുഹൈബ്, സെക്രട്ടറിമാരായ തൻസീർ ലത്വീഫ്, ടി.പി. സാലിഹ്, അസ്ലം അലി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.