Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന പൗരൻമാർക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഈ തലമുറയുടെ കടമ- സനീഷ്കുമാർ ജോസഫ് എം.എൽ. എ

15 Jun 2024 17:11 IST

WILSON MECHERY

Share News :

ചാലക്കുടി :

  നാളത്തെ തലമുറയുടെ വഴികാട്ടികളായ മുതിർന്ന പൗരൻമാർക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് ഈ തലമുറയുടെ പ്രധാന കടമയാണെന്നും മുതിർന്നവരുടെ പരിചയ സമ്പത്ത് മറ്റേത് വിഭവങ്ങളേക്കാൾ നാടിൻ്റെ വികസനത്തിന് മുതൽകൂട്ടാണെന്നും ഇത് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും, ഇവർ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കേണ്ടതുണ്ടെന്നും 

സനീഷ് കുമാർ ജോസഫ്എം.എൽ. എ.

മുതിർന്ന പൗരൻമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവൽക്കര ദിനാചരണത്തോടനുബന്ധിച്ച്, ചാലക്കുടി നഗരസഭയും ഇസാഫ് ഫൗണ്ടേഷൻ്റെ മാനിസികാരോഗ്യ പ്രോജക്ടും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ. എ

 നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷൻ ആയിരുന്നു. ഇസാഫ് ഫൗണ്ടേഷൻ ചീഫ് ഫിനാൻസ് ഓഫീസർ ഫ്രാങ്കോ ജോസഫ് മുഖ്യതിഥിയായിരുന്നു. ഇസാഫ് ഫൗണ്ടേഷൻ അസി. ഡയറക്ടർ സജി ഐസക്, വി. ഒ.പൈലപ്പൻ, നിത പോൾ, സി എസ് സുരേഷ്എന്നിവർ സംസാരിച്ചു. തൃശ്ശൂർ സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബീഷ്, തൃശ്ശൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. സിന്ധു അനിൽകുമാർ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.


Follow us on :

More in Related News