Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2024 11:01 IST
Share News :
കൊരട്ടി: എറണാകുളം -അങ്കമാലി അതിരൂപത അത്മായ മുന്നേറ്റം കൊരട്ടി ഫൊറോന വിശ്വാസസംഗമം പൊങ്ങം നൈപുണ്യ കോളേജ് ഓഡിറ്റോറിയത്തിൽ നാളെ മൂന്ന് മണിക്ക് നടത്തുന്നു. അത്മായമുന്നേറ്റം ഫൊറോന കൺവീനർ വി.എം വിൻസെന്റ് അദ്ധ്യക്ഷത വഹിക്കും. ഫോറോന വികാരി .ഫാ ജോസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്യും. അത്മായമുന്നേറ്റം അതിരൂപതാ കൺവീനർ ഷൈജുആൻറണി മുഖ്യപ്രഭാഷണം നടത്തും. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്തിൽ രൂപപ്പെട്ട ജനാഭിമുഖ കുർബാന ലിറ്റർജിക്കൽ വേരിയൻറായി അംഗീകരിക്കുക, വൈദീകപഠനം പൂർത്തിയാക്കിയ ഡീക്കൻമാർക്ക് തിരുപട്ടം നൽകുക, പള്ളികൾക്കെതിരെ കൊടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കുക, എറണാകുളത്തിന് സ്വതന്ത്ര അധികാരമുള്ള മെത്രാപോലീത്തയെ നൽകുക, ജൂൺ ഒൻപതിന് അധികാരത്തിൻറേയും ഭീഷണിയുടെയും ഭാഷയിൽ മേജർ ആർച്ച്ബിഷപ്പും അഡ്മിനിസ്ട്രേറ്ററും പറപെടുവിച്ച സർക്കുലർ പിൻവലിക്കുക, അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ വൈദികരേയും അല്മായരേയും അപകീർത്തിപെടുത്തുംവിധം അസത്യപ്രസ്താവനകളോടെ റോമിലേക്കെഴുതിയ കത്തിനേക്കുറിച്ച് അന്വേഷണം നടത്തുക, സത്യവിരുദ്ധമായ കത്തെഴുതി അധികാരദുർവിനിയോഗം ചെയ്ത മാർ താഴത്തിനെ അധികാരത്തിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കും.
എകീകൃത കുർബ്ബാന വിഷയത്തിൽ സീറോ മലബാർ സഭയിലെ പൊതുധാരയോടു കലഹിച്ചു നിൽക്കുന്ന ഏതാനും പേരുടെ ഏകീകരണമായി വേണം ഇതിനെ കാണാൻ.
കഴിഞ്ഞയാഴ്ചചയാണ് കുർബാന വിഷയത്തിൽ സഭ അന്ത്യശാസനം നൽകിയത്. സെൻ്റ് തോമസ് ദിനമായ ജൂലൈ മൂന്ന് മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് പുതിയ സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എറണാകുളം സെൻ്റ്മേരീസ് ബസലിക്കയിൽ ഒരു വിഭാഗം വിശ്വാസികൾ സിനഡ് സർക്കുലർ കത്തിക്കുയാണുണ്ടായത്.എളംകുളം ലിറ്റിൽഫ്ലവർ പള്ളിയുടെ മുന്നിൽ സർക്കുലർ ചവറ്റുകൊട്ടയിലിട്ട് പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയിൽ ഒരുവിഭാഗം വിശ്വാസികൾ സിനഡ് സർക്കുലർ വായിച്ചപ്പോൾ മറുവിഭാഗം സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.
Follow us on :
Tags:
More in Related News
Please select your location.