Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 13:41 IST
Share News :
പരപ്പനങ്ങാടി : കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി പ്രദേശത്ത് പുഴകളിൽ വെള്ളം കൂടുന്ന സാഹചര്യത്തിൽ
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ
പി പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള സംഘം കീരനല്ലൂർ ന്യൂകട്ട് പ്രദേശം സന്ദർശിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി ചെയർമാൻ അറിയിച്ചു. ദുരന്തനിവാരണ സമിതി യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കീരനല്ലൂർ ന്യൂ കട്ടിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും,
ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നത് അടക്കമുള്ള നടപടികൾക്ക് നഗരസഭ സജ്ജമാണെന്നും ചെയർമാൻ പി പി ഷാഹുൽ ഹമീദ് അറിയിച്ചു. മരത്തടികളും ചണ്ടിയും അടിഞ്ഞുകൂടി പുഴയുടെ ഒഴുക്കിന് തടസ്സം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ അത് പരിഹരിക്കുന്നതിന് വേണ്ടി ഫയർ ആൻഡ് റെസ്ക്യൂ, ട്രോമാകെയർ എന്നിവരുടെ സഹായം ലഭ്യമാക്കുമെന്നും അറിയിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ
കെ ഷഹർബാനു, കൗൺസിലർ അബ്ദുൽ അസീസ് കൂളത്ത്, എ വി ഹസ്സൻകോയ, ആസിഫ് പാട്ടശ്ശേരി, സി ടി സിദ്ധീക്ക്
എന്നിവരും കൂടെയുണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.