Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുണ്ടൂര്‍ തോട് നവീകരണം വിശദ പദ്ധതി റിപ്പോര്‍ട്ട് തെയ്യാറാക്കാന്‍ ഉന്നത സംഘം സ്ഥലം സന്ദര്‍ശിച്ചു.

08 Jan 2025 10:29 IST

Jithu Vijay

Share News :

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ വെഞ്ചാലിയില്‍ നിന്നും കുണ്ടൂര്‍ മൂലക്കലില്‍ സമാപിക്കുന്ന കുണ്ടൂര്‍ തോട് നവീകരണത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തെയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ വെഞ്ചാലിയിലെത്തിയ സംഘം വിശദമായ പരിശോധന നടത്തി. പരിശോധന ഇന്നും തുടരും. ജനപ്രതിനിധികള്‍, കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. 


ചോര്‍പ്പെട്ടി പമ്പ് ഹൗസ്, വെഞ്ചാലി പമ്പ് ഹൗസ്, തൃക്കുളം പമ്പ് ഹൗസ്, കനാലുകള്‍, കുണ്ടൂര്‍ തോട്ടിലെ വിവിധ വി.സി.ബികള്‍, പാറയില്‍ തടയണ, വെഞ്ചാലി തടയണ, ബാക്കിക്കയം തടയണ, മണ്ണട്ടംപാറ തടയണ, ചീര്‍പ്പിങ്ങല്‍, തടയണ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മറ്റും പരിശോധിച്ചു. വരാനിരിക്കുന്ന എക്‌സപ്രസ് കനാല്‍, മോര്യാ കാപ്പ് പദ്ധതി എന്നിവയെ കുറിച്ചും വിശദമായ റിപ്പോര്‍ട്ടിംഗ് നടത്തി. 


വെഞ്ചാലി മുതല്‍ മൂലക്കല്‍ വരെയുള്ള കുണ്ടൂര്‍ തോടിന്റെ 4.90 കിലോമീറ്റര്‍ നീളത്തിലും എട്ട് മുതല്‍ പതിനാറ് മീറ്റര്‍ വരെ വീതിയിലും മൂന്ന് മീറ്റര്‍ വരെ ആഴത്തിലും കിളച്ച് തോടിന്റെ രണ്ട് വശവും ഭിത്തിക്കെട്ടി സംരക്ഷിക്കുന്ന തരത്തിലാണ് പദ്ധതി തെയ്യാറാക്കുന്നത്. കൃഷിക്കും പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തിനുമെല്ലാം വലിയ സഹായകമാകുന്ന പദ്ധതിക്കായി 2016-ലെ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധികാരണം ഈ പദ്ധതി തന്നെ നിരാകരിക്കുകയായിരുന്നു. 

എന്നാല്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ നിരന്തര പരിശ്രമവും കെ.പി.എ മജീദ് എം.എല്‍.എയുടെ ഇടപെടലുമാണ് പദ്ധതിക്ക് പുതുജീവന്‍ നല്‍കിയത്. പഞ്ചായത്തില്‍ നിന്നും മറ്റും ഇന്ന് കൂടി വിവരങ്ങള്‍ ശഖരിച്ച് വേകത്തില്‍ തന്നെ ഡി.പി.ആര്‍ കിഡ്കിന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് തസ്്‌ലീന ഷാജി പാലക്കാട്ട്, പഞ്ചായത്ത് അംഗം നടുത്തൊടി മുസ്ഥവ, ഊര്‍പ്പായി മുസ്തഫ, യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, ടി.എം.എച്ച് സലാം, അബു ഹാജി, കൃഷി ഓഫീസര്‍ സിനിജ ദാസ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 


സി.എം.ഡി പ്രിന്‍സിപ്പള്‍ കണ്‍സള്‍ട്ടന്റുമാരായ കെ.എച്ച് ഷംസുദ്ധീന്‍, ജെ രവിന്ദ്രന്‍, പ്രൊഫ. ആര്‍.എല്‍ ഡോ.സാബു, സീനിയര്‍ പ്രൊജക്ട് എഞ്ചിനിയര്‍ വി.കെ അരുണ്‍ കൃഷ്ണന്‍, പ്രൊജക്ട് എഞ്ചിനിയര്‍ ജോസി ജോസ്, സര്‍വ്വേ സൂപ്പര്‍ വൈസ് ജോബി ജോസഫ്, കിഡ്ക് പ്രൊജക്ട് എഞ്ചിനിയര്‍ റഹീസ് പുതലത്ത് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.

Follow us on :

More in Related News