Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2024 18:52 IST
Share News :
ദേശീയപാതയിലെ മരണക്കുഴികൾ; മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
പറവൂർ: ദേശീയ പാത 66ലെ മരണക്കുഴികൾ ശാശ്വതമായി നികത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
മൂത്തകുന്നം മുതൽ പറവൂർ വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും അപകടകരമായ നിലയിലുള്ള കുഴികളാണ്. മഴ പെയ്ത് വെള്ളം കെട്ടി നിൽക്കുമ്പോൾ കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുമ്പോൾ മണ്ണും മെറ്റൽ പൊടിയും കുഴച്ച് കുഴികൾ മൂടിയ പ്രതീതിയുണ്ടാക്കുമെങ്കിലും അടുത്ത മഴയോടെ ഈ മിശ്രിതം ഒഴുകിപ്പോയി അവിടെ വീണ്ടും കുഴികളാകും. മാത്രമല്ല, ഈ മിശ്രിതം ചെളിയായി റോഡിൽ പരന്ന് കാൽനടയാത്ര പോലും ദുസഹമാകും. ഒരു വെയിൽ വരുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി ശല്യം കൊ കൊണ്ട് പരിസരവാസികൾ ദുരിതത്തിലാകുന്നു.പുതിയ ദേശീയ പാത നിർമ്മിക്കുന്ന ഓറിയന്റൽ നിർമ്മാണ കമ്പനിക്കാണ് നിലവിലെ ദേശീയ പാത അറ്റകുറ്റ പണി ചെയ്യാനുള്ള ചുമതല. ഇതിന്റെ ചിലവിനുള്ള പണം സർക്കാർ മുൻകൂറായി നൽകിയിട്ടുണ്ട്. കുഴികൾ ടാർ ചെയ്ത് അടക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നിർമ്മാണ കമ്പനിക്ക് ദേശീയ പാത ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. അനാസ്ഥ തുടർന്നാൽ സമരം ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പു നൽകി.
ചിറ്റാറ്റുകര ജുമാ മസ്ജിദിന് സമീപം നടന്ന സംഗമത്തിൽ ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് പി.എം.ബഷീർ അധ്യക്ഷത വഹിച്ചു. പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ.അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ടി.കെ.അബ്ദുൽ കരിം, സി.എ. അഫ്സൽ, പറവൂർ നിസാർ, മുഹമ്മദ് സഹൽ, അനസ്, എം.എ.ഷിയാസ്, സുൽഫിക്കർ, ഒ.കെ. യൂസുഫ്,എം.എ.ഷാനവാസ്, ടി.എ. ബഷീർ, കെ.എ. നൗഷാദ്, കെ.എൻ. ഇസ്മായിൽ, ഹൈദ്രോസ്, സി.എ.സഹീർ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.