Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2025 22:31 IST
Share News :
മലപ്പുറം : ചെറുകിട ഇടത്തരം സംരംഭകരുടെ ഉത്പ്പന്നങ്ങൾക്ക് വിപണി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യവസായ കേന്ദ്രം നബാർഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണം പ്രദർശന വിപണമേളയ്ക്ക് കോട്ടക്കുന്നിൽ തുടക്കമായി. ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന മേളയുടെ ഉദ്ഘാടനം പി. ഉബൈദുല്ല എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
സെപ്റ്റംബർ മൂന്നു വരെയാണ് മേള. ചെറുകിട ഇടത്തരം സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനത്തിനും അവയുടെ സുസ്ഥിരമായ വളർച്ചയ്ക്കും ഓണോത്സവം സഹായകരമാകും.
എഴുപതോളം സ്റ്റാളുകളിലായി സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമുണ്ട്. വൈവിധ്യ രുചികളുടെ ഭക്ഷ്യ മേളയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികളും നടക്കും.
ഓഗസ്റ്റ് 31 ന് ഫാസില ബാനുവിൻ്റെ നേതൃത്വത്തിലുള്ള സംഘം മാപ്പിളപ്പാട്ട് അവതരിപ്പിക്കും. സെപ്തംബർ ഒന്നിന് തണൽ നിലമ്പൂരിൻ്റെ ' ചെമ്പട്ട് ' രണ്ടിന് ഗാനമേള എന്നിവ അരങ്ങേറും. മേള സെപ്തംബർ മൂന്നിന് സമാപിക്കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ്, നബാർഡ് മാനേജർ മുഹമ്മദ് റിയാസ്, വ്യവസായ കേന്ദ്രം മാനേജർമാരായ എ. അബ്ദുൽ ലത്തീഫ്, പി. സ്മിത, സി.കെ. മുജീബ് റഹ്മാൻ, എം.എസ്. സുനിത, ഡെപ്യൂട്ടി രജിസ്ട്രാർ പി.സി. വിനോദ്, ഉപജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡൻ്റ് എ.പി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.