Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 20:53 IST
Share News :
വൈക്കം: ദശലക്ഷകണക്കിന് മലയാളി വായനക്കാർ തോളിലേറ്റിയ
വൈക്കം മുഹമ്മദ് ബഷിറിൻ്റെ ജനകീയ നോവലായ ബാല്യകാലസഖിയുടെ 80-ാം വാർഷികം നാളെ (മെയ് 25) ശനിയാഴ്ച ബഷീർ ജന്മനാട്ടിൽ ആഘോഷിക്കും. തലയോലപ്പറമ്പിലെ ബഷീറിൻ്റെ ഭവനമായിരുന്ന ഫെഡറൽ നിലയത്തിൻ്റെ മുന്നിലാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയും ബഷീർ അമ്മ മലയാളവും ചേർന്നാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 4.30 ന് നടക്കുന്ന ആഘോഷ പരിപാടികൾ ബഷീർ സ്മാരക സമിതി ഡയറക്ടറും ഇഗ്നോ റീജീയണൽ ഡയറക്ടറുമായ ഡോ. വി.ടി. ജലജാകുമാരി ഉദ്ഘാടനം ചെയ്യും. ബഷീർ സ്മാരക സമിതി വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു അദ്ധ്യക്ഷത വഹിക്കും. സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ബഷീർ കഥാപാത്രങ്ങളായ സെയ്ത് മുഹമ്മദ്, ഖദീജ എന്നിവർ പങ്കെടുക്കും. 1944 ലിലാണ് ബാല്യകാല സഖി പ്രസിദ്ധികരിച്ചത്.
" ഉമ്മിണി വല്യ ഒന്ന്!"
അങ്ങനെ കണക്ക് ശാസ്ത്രത്തിൽ പുതിയ തത്ത്വം കണ്ടു പിടിച്ചത് ബാല്യകാലസഖിയിലൂടെയാണ്.
രണ്ടു രണ്ടു തവണ ചലച്ചിത്രമായിട്ടുള്ള ഈ പുസ്തകം വിദേശ ഭാഷയടക്കം 18 ഭാഷകളിൽ വിവർത്തനം നടത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.